തോട്ടവിള കേന്ദ്രം പൂട്ടാനുള്ള നീക്കം ഉപേക്ഷിക്കണം: കിസാന്‍ ജനത
ആലപ്പുഴ: കായംകുളം കൃഷ്ണപുരത്ത് 80 വര്‍ഷങ്ങളായി പ്രവര്‍ത്തിച്ചുവരുന്ന കേന്ദ്ര തോട്ടവിള ഗവേഷണകേന്ദ്രം ആന്ധ്രയിലേക്ക് മാറ്റി സ്ഥാപിക്കാനുള്ള ശുപാര്‍ശ കേന്ദ്ര സര്‍ക്കാര്‍ നിരാകരിക്കണമെന്ന് കിസാന്‍ ജനത സംസ്ഥാന ജനറല്‍ സെക്രട്ടറി പി.ജെ കുര്യന് ആവശ്യപ്പെട്ടു. സി.പി.സി.ആര്.ഐ തലവന്റെ തലതിരിഞ്ഞ ഈ നീക്കം കോടികള്‍ മുടക്കി നടത്തിവരുന്ന ഗവേഷണങ്ങളെയും നാളികേര കൃഷിരംഗത്തെ ഗവേഷണസംവിധാനവും ഗവേഷണകേന്ദ്രം വക വിശാലമായ തോട്ടങ്ങളും ഇതര ആസ്തികളും ശാസ്ത്രജ്ഞന്മാരുടെയും മറ്റ് ജീവനക്കാരുടേയും അദ്ധ്വാനവും നഷ്ടപ്പെടുത്തും. ഗവേഷണകേന്ദ്രം മാറ്റാനുള്ള നീക്കത്തിനെതിരേ ശക്തമായ സമരപരിപാടികള്‍ സംഘടിപ്പിക്കുമെന്ന് പി.ജെ കുര്യന് പറഞ്ഞു. സംസ്ഥാന സര്‍ക്കാരും സംസ്ഥാനത്തെ എം.പിമാരും കര്‍ഷകസംഘടനകളും ഗവേഷണകേന്ദ്രം മാറ്റാനുള്ള നീക്കത്തിനെതിരേ ശക്തമായ നിലപാടുകള്‍ സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."