HOME
DETAILS

ഇസ്‌റാഈല്‍ സെറ്റില്‍മെന്റുകള്‍ കുടിയേറ്റമായി കണക്കാനാവില്ലെന്ന് യു.എസ്; പ്രതിഷേധവുമായി ഫലസ്തീനികള്‍

  
backup
November 19 2019 | 03:11 AM

palestinians-slam-us-policy-reversal-on-israeli-settlements-19-11-2019

 

വാഷിങ്ടണ്‍: ഫലസ്തീന്‍ മണ്ണില്‍ ഇസ്‌റാഈല്‍ നിര്‍മിക്കുന്ന സെറ്റില്‍മെന്റുകള്‍ കുടിയേറ്റമായോ അനധികൃതമായോ കണക്കാക്കാനാവില്ലെന്ന് യു.എസിന്റെ പ്രഖ്യാപനം. എന്നാല്‍ പ്രഖ്യാപനത്തിനെതിരെ ശക്തമായി രംഗത്തുവന്നിരിക്കുകയാണ് ഫലസ്തീനികള്‍.

'നിയമ സംവാദത്തിന്റെ എല്ലാ വശങ്ങളും സൂക്ഷ്മമായി നിരീക്ഷിച്ച ശേഷം, വെസ്റ്റ്ബാങ്കിലെ ഇസ്‌റാഈലി സിവിലിയന്‍ സെറ്റില്‍മെന്റുകള്‍ നിയമവിരുദ്ധമല്ലെന്ന് യു.എസ് പ്രഖ്യാപിക്കുകയാണ്'- യു.എസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ പറഞ്ഞു.

ഇക്കാര്യത്തില്‍ മുന്‍ നിലപാടില്‍ കടകവിരുദ്ധമായ നിലപാടാണ് ഇപ്പോള്‍ യു.എസ് സ്വീകരിച്ചിരിക്കുന്നത്. 1978 ലെ സ്‌റ്റേറ്റ് ഡിപ്പാര്‍മെന്റ് നിയമാഭിപ്രായ പ്രകാരം സെറ്റില്‍മെന്റുകള്‍ 'അന്താരാഷ്ട്ര നിയമത്തിന് വിരുദ്ധമാണ്'. എന്നാല്‍ ഈ നിലപാട് തിരുത്തുന്നതാണ് ട്രംപിന്റെ നേതൃത്വത്തിലുള്ള പുതിയ നടപടി.

സെറ്റില്‍മെന്റുകള്‍ അന്താരാഷ്ട്ര നിയമത്തിന് വിരുദ്ധമാണെന്ന് യു.എന്‍ സുരക്ഷാ കൗണ്‍സില്‍ പാസാക്കിയ നിരവധി പ്രമേയങ്ങളില്‍ വ്യക്തമാക്കിയിരുന്നു. അധിനിവേശ പ്രദേശങ്ങളിലേക്ക് തങ്ങളുടെ ആളുകളെ മാറ്റുന്നത് തടയുന്ന നാലാം ജനീവ കണ്‍വെന്‍ഷന്റെ ലംഘനം കൂടിയാണിത്.

ട്രംപിന്റെ നേതൃത്വത്തിലുള്ള യു.എസ് ഭരണകൂടം നടത്തുന്ന ഇസ്‌റാഈല്‍ അനുകൂല നടപടിയുടെ തുടര്‍ച്ചയാണിത്. യു.എസിന്റെ തീരുമാനം അന്താരാഷ്ട്ര നിയമങ്ങള്‍ക്ക് വിരുദ്ധമാണെന്ന് ഫലസ്തീന്‍ പ്രസിഡന്റ് മഹ്മൂദ് അബ്ബാസിന്റെ വക്താവ് പ്രതികരിച്ചു.


 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പേജര്‍, വാക്കിടോക്കി സ്‌ഫോടനം: തിരിച്ചടിച്ച് ഹിസ്ബുല്ല, ഇസ്‌റാഈലില്‍ റോക്കറ്റാക്രമണം

International
  •  3 months ago
No Image

തൃപ്രയാറില്‍ കണ്ടെയ്‌നര്‍ ലോറിയും സ്‌കൂട്ടറും കൂട്ടിയിടിച്ചു; രണ്ട് യുവാക്കള്‍ മരിച്ചു

Kerala
  •  3 months ago
No Image

പൾസർ സുനി ഇന്ന് വിചാരണക്കോടതിയിൽ ജാമ്യാപേക്ഷ നൽകും

Kerala
  •  3 months ago
No Image

പേജര്‍, വാക്കിടോക്കി സ്‌ഫോടനം; മരണം 34 , 3250 പേര്‍ക്ക് പരുക്ക്; ആക്രമണത്തിന് പിന്നില്‍ മൊസാദെന്ന് ഹിസ്ബുല്ല, പ്രതികരിക്കാതെ ഇസ്‌റാഈല്‍ 

International
  •  3 months ago
No Image

ഹേമ കമ്മിറ്റി: 20 പേരുടെ മൊഴി ഗൗരവതരം, കേസ് പരാതിയുണ്ടെങ്കില്‍ മാത്രമെന്ന് അന്വേഷണ സംഘം

Kerala
  •  3 months ago
No Image

പൊലിസ് സംവിധാനം താറുമാറായി; ബംഗ്ലാദേശില്‍ സൈന്യത്തിന് രണ്ട് മാസത്തേക്ക് ജുഡിഷ്യല്‍ അധികാരം

International
  •  3 months ago
No Image

അർജുനായുള്ള തെരച്ചിൽ ഇന്ന് പുനരാരംഭിക്കും; ഡ്രഡ്ജർ ഇന്ന് എത്തും

Kerala
  •  3 months ago
No Image

പ്രതിവര്‍ഷം 1000 രൂപ നിക്ഷേപം; ദേശീയ പെന്‍ഷന്‍ പദ്ധതി കുട്ടികളിലേക്കും; എന്‍.പി.എസ് വാത്സല്യക്ക് തുടക്കമായി

National
  •  3 months ago
No Image

സാമ്പത്തിക പ്രതിസന്ധി; ട്രഷറി നിയന്ത്രണം കടുപ്പിച്ചു; അഞ്ച് ലക്ഷത്തിന് മുകളിലുള്ള ബില്ലുകള്‍ മാറാന്‍ ധനവകുപ്പിന്റെ അനുമതി തേടണം

Kerala
  •  3 months ago
No Image

കങ്കണക്ക് വീണ്ടും തിരിച്ചടി; സിഖ് സമുദായത്തെ അപകീര്‍ത്തിപ്പെടുത്തിയെന്ന പരാതിയില്‍ കോടതി നടിക്ക് നോട്ടീസയച്ചു

National
  •  3 months ago