ഡി സിനിമാസ് ഭൂമി കയ്യേറ്റത്തിന്റെ അന്വേഷണം വിജിലന്‍സിന്
തൃശ്ശൂര്‍: നടന് ദിലീപിന്റെ ഉടമസ്ഥതയിലുള്ള സിനിമാ തിയേറ്റര്‍ ഡി സിനിമാസ് നിലനില്‍ക്കുന്നത് കയ്യേറ്റ ഭൂമിയിലാണെന്ന കേസിലെ അന്വേഷണം വിജിലന്‍സിന്. തൃശ്ശൂര്‍ വിജിലന്‍സ് കോടതിയാണ് അന്വേഷണത്തിന് ഉത്തരവിട്ടത്.
ദിലീപിനെ കൂടാതെ മുന്‍ ജില്ലാ കളക്ടര്‍ എം.എസ് ജയയും കേസില്‍ എതിര്‍കക്ഷിയാണ്. ദിലീപിനെതിരെ ആരോപണം ഉയര്‍ന്ന പശ്ചാത്തലത്തില്‍ മുന്‍ ജില്ലാ കളക്ടറായിരുന്ന എം.എസ്. ജയ അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. എന്നാല്‍ റിപ്പോര്‍ട്ട് ദിലീപിന് അനുകൂലമായിരുന്നു. ഇതിനെതിരെ പരാതിക്കാര്‍ കോടതിയെ സമീപിക്കുകയായിരുന്നു.
വ്യാജ ആധാരങ്ങള്‍ ചമച്ചാണു ദിലീപ് സ്ഥലം കയ്യേറിയതെന്നാണ് ആരോപണം. തോട് പുറമ്പോക്ക് 35 സെന്റും പുറമ്പോക്ക് 85 സെന്റും കയ്യേറിയാണ് ഡി സിനിമാസ് നിര്‍മിച്ചിരിക്കുന്നതെന്നും അതുകൊണ്ട് കെട്ടിടം സര്‍ക്കാര്‍ ഏറ്റെടുക്കണമെന്നും ഹരജിയില്‍ ആവശ്യപ്പെട്ടിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."