മാവോയിസ്റ്റുകളെ പ്രോത്സാഹിപ്പിക്കുന്നത് ഇസ്‌ലാമിക തീവ്രവാദികളെന്ന് പി. മോഹനന്‍
കോഴിക്കോട്: മാവോയിസ്റ്റുകളെ പ്രോത്സാഹിപ്പിക്കുന്നത് കോഴിക്കോട്ടെ ഇസ്ലാമിക തീവ്രവാദികളാണെന്ന് സി.പി.എം കോഴിക്കോട് ജില്ലാ സെക്രട്ടറി പി. മോഹനന്‍ ആരോപിച്ചു. സമാനതകളില്ലാത്ത വികസനപ്രവര്‍ത്തനങ്ങള്‍ എല്‍.ഡി.എഫ് സര്‍ക്കാര്‍ നടപ്പാക്കുന്നു. അതിനെ തടയിടാനാണ് ഇപ്പോഴത്തെ ശ്രമങ്ങളുടെ പിന്നിലെന്നും അദ്ദേഹം പറഞ്ഞു. കോഴിക്കോട്ട് നടന്ന കെ.എസ്.കെ.ടി.യു ജില്ലാ സമ്മേളനത്തിന്റെ സമാപന സമ്മേളനം ഉദ്ഘാടനംചെയ്ത് സംസാരിക്കുകയായിരുന്നു പി. മോഹനന്‍.
ആരാണ് മാവോയിസ്റ്റുകളുടെ പിന്‍ബലമെന്ന് പൊലിസ് പരിശോധിക്കണം. കോഴിക്കോട് ആസ്ഥാമനമായി പ്രവര്‍ത്തിക്കുന്ന മുസ്ലിം തീവ്രവാദ സംഘടനകളാണ് അവരെ വളര്‍ത്തുന്നത്. പോലിസ് പരിശോധിക്കേണ്ടത് പോലീസ് പരിശോധിക്കണം. അവരാണ് ഇതിനെ പ്രോല്‍സാഹിപ്പിക്കുന്നത്. അവര് തമ്മില്‍ ചങ്ങാത്തമാണ്. ഈ എന്‍.ഡി.എഫുകാര്‍ക്കും മറ്റു ചില മുസ്ലിം സംഘടനകള്‍ക്കും എന്തു താല്‍പ്പര്യമാണ് ഈ മാവോയിസ്റ്റുകളെ പ്രോല്‍സാഹിപ്പിക്കാന്‍- മോഹനന്‍ പറഞ്ഞു.
p mohanan speech on maoist
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."