HOME
DETAILS

നിര്‍മാണം പൂര്‍ത്തിയായിട്ടും നോക്കുകുത്തിയായി തോട്ടപ്പള്ളിയിലെ സര്‍ക്കാര്‍ ആശുപത്രി

  
backup
November 29 2018 | 05:11 AM

%e0%b4%a8%e0%b4%bf%e0%b4%b0%e0%b5%8d%e2%80%8d%e0%b4%ae%e0%b4%be%e0%b4%a3%e0%b4%82-%e0%b4%aa%e0%b5%82%e0%b4%b0%e0%b5%8d%e2%80%8d%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%af%e0%b4%be%e0%b4%af-7

അമ്പലപ്പുഴ: തീരദേശവാസികളുടെ സൗകര്യാര്‍ഥം നിര്‍മാണം പൂര്‍ത്തിയാക്കിയ സര്‍ക്കാര്‍ ആശുപത്രി കെട്ടിടം നോക്കുകുത്തിയാകുന്നു. പുറക്കാട് പഞ്ചായത്ത് തോട്ടപ്പള്ളി പി.എച്ച് സെന്റര്‍ വളപ്പില്‍ തുറമുഖവകുപ്പിന്റെ നിയന്ത്രണത്തില്‍ ഫിഷറീസ് വകുപ്പിന്റെ ഫണ്ടുപയോഗിച്ച് നിര്‍മ്മിച്ച കെട്ടിടമാണ് വര്‍ഷങ്ങളായി വെറുതെകിടക്കുന്നത്. 10 കിടക്കകളോട് കൂടിയ ആശുപത്രിക്ക് 2006 ലാണ് ഭരണാനുമതി ലഭിച്ചത്. നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് പല തവണ ക്വട്ടേഷന്‍ ക്ഷണിച്ചെങ്കിലും കരാര്‍ എടുക്കാന്‍ ആരും തയാറായില്ല. പിന്നീട് നിര്‍മാണക്കരാര്‍ നിര്‍മിതികേന്ദ്രത്തിന് നല്‍കുകയായിരുന്നു. 2010ല്‍ നിര്‍മാണം ആരംഭിച്ചെങ്കിലും പല കാരണങ്ങളാല്‍ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവയ്‌ക്കേണ്ടിവന്നു. പിന്നീട് 2013 നവംബറില്‍ സ്വകാര്യവ്യക്തി നിര്‍മാണം ഏറ്റെടുത്തു. 2014 നവംബറില്‍ ആശുപത്രി കെട്ടിടത്തിന്റെ നിര്‍മാണം പൂര്‍ത്തിയാക്കി തുറമുഖവകുപ്പിന് കൈമാറുകയും ചെയ്തു. തുടര്‍ന്ന് കെട്ടിടത്തില്‍ വൈദ്യുതി സജീകരണങ്ങള്‍ പൂര്‍ത്തിയാക്കിയെങ്കിലും വൈദ്യുതിബന്ധം ലഭിച്ചില്ല. ഇതിന് പഞ്ചായത്തില്‍ നിന്നും കെട്ടിട നമ്പര്‍ നല്‍കണം. ഇതിനുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയെന്നാണ് തുറമുഖവകുപ്പ് പറയുന്നത്. എന്നാല്‍ റവന്യൂവകുപ്പിന്റെ എന്‍.ഒ.സി ലഭിച്ചാലെ കെട്ടിട നമ്പര്‍ നല്‍കാനാകുകയുള്ളുവെന്നാണ് പഞ്ചായത്ത് അധികൃതര്‍ പറയുന്നത്. കെട്ടിടം തീരദേശപരിപാലന നിയമപരിധിയില്‍ ഉള്‍പ്പെട്ടതാണ് ഇതിനെല്ലാം തടസമാകുന്നതെന്ന് പറയുന്നു.
ആശുപത്രിയുടെ പ്രവര്‍ത്തനം ആരംഭിച്ചാല്‍ മത്സ്യത്തൊഴിലാളികള്‍ക്കാണ് ഏറെ പ്രയോജനം ലഭിക്കുക. തോട്ടപ്പള്ളി ഹാര്‍ബറിനോട് ചേര്‍ന്നാണ് ആശുപത്രി കെട്ടിടത്തിന്റെനിര്‍മാണം പൂര്‍ത്തിയായിരിക്കുന്നത്. കടലില്‍ മത്സ്യബന്ധനത്തിനിടയില്‍ അപകടത്തില്‍പ്പെടുന്ന തൊഴിലാളികളെ ആശുപത്രിയില്‍ എത്തിക്കണമെങ്കില്‍ തോട്ടപ്പള്ളി ഹാര്‍ബറില്‍ കൊണ്ടുവരണം. ഇവിടെ നിന്നും മെഡിക്കല്‍കോളജ് ആശുപത്രിയിലെത്തിക്കുമ്പേഴേക്കും ചികിത്സ വൈകുന്നത് മൂലം പലരും മരിക്കാറുണ്ട്. കൂടാതെ ദേശീയപാതയില്‍ ഏറ്റവും കൂടുതല്‍ അപകടങ്ങള്‍ ഉണ്ടാകുന്നതും കരുവാറ്റ മുതല്‍ തോട്ടപ്പള്ളിവരെയാണ്.
ഇങ്ങനെ അപകടത്തില്‍പെടുന്നവരില്‍ പലരും മരിക്കുന്നത് ചികിത്സവൈകുന്നത് മൂലവുമാണ്. തോട്ടപ്പള്ളിയിലെ ഈ ആശുപത്രി പ്രവര്‍ത്തനസജമാകുന്നതോടെ ഇത്തരം പ്രതിസന്ധികള്‍ക്ക് ഒരു പരിധിവരെ പരിഹാരമാകും. തീരദേശ പരിപാലന നിയമത്തിന്റെ പേരില്‍ തടസപ്പെട്ട ആശുപത്രിയുടെ പ്രവര്‍ത്തനം സര്‍ക്കാര്‍ ഇടപെട്ട് എത്രയും വേഗം പരിഹരിക്കണമെന്നാണ് തീരദേശവാസികള്‍ ആവശ്യപ്പെടുന്നത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഖത്തര്‍ ദേശീയ ദിനം തുടർച്ചയായി നാല് ദിവസം അവധി

qatar
  •  21 minutes ago
No Image

വയനാട്ടില്‍ കാട്ടാന ആക്രമണം; നിര്‍മ്മാണ തൊഴിലാളിക്ക് പരിക്കേറ്റു

Kerala
  •  an hour ago
No Image

ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പ്; ആം ആദ്മി പാനൽ പൂർത്തിയായി;  കെജ്‌രിവാള്‍ ഡല്‍ഹിയില്‍; അതിഷി കല്‍ക്കാജിയില്‍

National
  •  an hour ago
No Image

കോഴിക്കോട് ഓടിക്കൊണ്ടിരുന്ന ബസില്‍ തീയും പുകയും

Kerala
  •  2 hours ago
No Image

മുണ്ടക്കൈ ദുരന്തം; കേന്ദ്ര നിലപാട് ക്രൂരം'; കൂട്ടായ പ്രതിരോധം വേണമെന്ന് മുഖ്യമന്ത്രി

Kerala
  •  2 hours ago
No Image

കേരളത്തിന്റെ വിദ്യാഭ്യാസ മേഖലയ്ക്ക് അപമാനം; മുഖം നോക്കാതെ നടപടിയെടുക്കണം; ചോദ്യ പേപ്പര്‍ ചോര്‍ച്ചയില്‍ ബിനോയ് വിശ്വം

Kerala
  •  3 hours ago
No Image

സഊദി തൊഴിൽ വിസ: കൂടുതൽ പ്രൊഫഷനലുകൾക്ക് പരീക്ഷ നിർബന്ധമാക്കി

Saudi-arabia
  •  4 hours ago
No Image

സുപ്രിം കോടതി ഉത്തരവ് കാറ്റില്‍ പറത്തി സംഭലില്‍ യോഗിയുടെ ബുള്‍ഡോസര്‍ രാജ് തുടരുന്നു; വീടുകളുടെ മുന്‍വശങ്ങള്‍ പൊളിച്ചു തുടങ്ങി

National
  •  4 hours ago
No Image

സംഭലില്‍ 40 വര്‍ഷത്തോളമായി അടച്ചിട്ട ക്ഷേത്രം തുറന്നു കൊടുക്കുന്നു

National
  •  4 hours ago
No Image

റഷ്യന്‍ സൈന്യം സിറിയ വിടുന്നു

International
  •  4 hours ago