പൊലിസ് ആരുടേയും മുടി വെട്ടേണ്ടെന്ന് ഡി.ജി.പി ലോക്നാഥ് ബെഹ്റ
കോഴിക്കോട്: ആരുടേയും മുടിവെട്ടുന്ന പണി പൊലിസ് ചെയ്യേണ്ടെന്ന നിര്‍ദേശവുമായി ഡി.ജി.പി ലോക്നാഥ് ബെഹ്റ. മുടിയും താടിയും നീട്ടി വളര്‍ത്തിയവരെ കണ്ടാല്‍ പൊലിസ് പിടിച്ചു മുടി വെട്ടുന്ന പരിപാടി വേണ്ട. അത് വ്യക്തികളുടെ സ്വാതന്ത്ര്യമാണെന്നും അദ്ദേഹം പറഞ്ഞു. കോഴിക്കോട് നടന്ന പൊലിസ് ഓഫീസേഴ്സ് അസോസിയേഷന് സംസ്ഥാന സമ്മേളനത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മോറല്‍ പൊലിസിങ് ആവശ്യമില്ല. മുടിയും താടിയും എങ്ങനെ നീട്ടണമെന്ന് അവരവരുടെ ഇഷ്ടമാണ്. വിനായകന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് പൊലിസിനു നേരെ ആരോപണങ്ങള്‍ ഉയരുന്ന സന്ദര്‍ഭത്തിലാണ് ഡി.ജി.പിയുടെ പരാമര്‍ശം.
പോക്സോ കേസുകള്‍ കൈകാര്യം ചെയ്യാന്‍ വനിതാ പൊലിസിന് പ്രത്യേക പരിശീലനം നല്‍കും. പൊലിസിന്റെ ഏറ്റവും വലിയ ആയുധം തോക്കും ലാത്തിയുമല്ലെന്നും മറിച്ച് തങ്ങളുടെ പെരുമാറ്റമാണെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."