മാലിന്യം നിറഞ്ഞ വെട്ട്‌റോഡ് കുളം അധികാരികളുടെ കനിവ് തേടുന്നു
കണിയാപുരം: വെട്ടുറോഡ് കോട്ടയത്തുകാവ് ക്ഷേത്രത്തിന് സമീപത്തെ പുരാതനമായ കുളവും പരിസര പ്രദേശങ്ങളും വൃത്തിഹീനമായിട്ട് വര്‍ഷങ്ങള്‍ പിന്നിടുന്നു.
കോര്‍പറേഷന്റെ അധീനതയിലുള്ള ഈ കുളത്തിന് മുറ്റകെയുള്ള ഭൂമി ചില സ്വകാര്യ വ്യക്തികള്‍ കൈയേറിയ അവസ്ഥയുമാണ്.
വര്‍ഷങ്ങള്‍ക്ക് മുന്‍പ് പരിവരവാസികളായ നൂറ് കണക്കിന് കുടുംബങ്ങള്‍ കുളിക്കാനും വസ്ത്രം അലക്കുന്നതിനുമായി ഈ കുളം ഉപയോഗിച്ചിരുന്നു.
എന്നാല്‍ കുളവും പരിസരങ്ങളും മാലിന്യങ്ങള്‍ നിറഞ്ഞ അവസ്ഥയാണ്. അറവുശാലകളിലേയും അതേപോലെ വീടുകളിലെ മാലിന്യങ്ങളും പ്ലാസ്റ്റിക്ക് മാലിന്യങ്ങളും നിക്ഷേപിക്കുന്ന ഒരിടമായി മാറിയിരിക്കുകയാണ് കുളവും പരിസരവും.
കുളത്തിന് ചുറ്റും കാടുകയറി കിടക്കുന്നതിനാല്‍ വെട്ടുറോഡ് സിഗ്‌നലിന് സമീപത്തെ എം.സി റോഡിന് സമീപത്തായുള്ള കുളം ആരുടെയും ശ്രദ്ധയില്‍ പെടാറില്ല. ഒരു കാലത്ത് ജനങ്ങള്‍ക്ക് ഏറെ ആശ്വാസമായിരുന്ന ഈ കുളം ഇന്ന് അപ്രത്യക്ഷമാകുന്ന അവസ്ഥയാണ്. ഇതിന് സമീപത്തു കൂടി കടന്ന് പോകുന്ന ഓടയും മാലിന്യം നിറഞ്ഞ് കിടക്കുന്ന അവസ്ഥയിലാണ്.
വര്‍ഷങ്ങള്‍ക്ക് മുന്‍പ് അധികാരികള്‍ വാടക വാങ്ങി സ്വകാര്യ വ്യക്തിക്ക് മത്സ്യകൃഷിക്കായി നല്‍കിയെങ്കിലും അതും വിജയിച്ചില്ല. നിലവില്‍ കുളത്തിന് സമീപത്തായി ഒരാള്‍ പൊക്കത്തിലുള്ള ബോര്‍ഡില്‍ മാലിന്യങ്ങള്‍ വലിച്ചെറിയരുത് ശിക്ഷാര്‍ഹമാണെന്ന ബോഡ് സ്ഥാപിച്ചിട്ടുണ്ടെങ്കിലും ആ ബോര്‍ഡിന്റെ അവകാശിയെ കാണിച്ചിട്ടില്ല.
കാട്ടുവള്ളികള്‍ ചുറ്റി കാടുപിടിച്ച് കിടക്കുന്നതും ഇവിടേക്ക് മാലിന്യം തള്ളുന്നതും കാരണം ഇഴജന്തുക്കളുടെ ശല്യവും രൂക്ഷമാണ്.കുളം വൃത്തിയാക്കി പഴയ രീതിയിലെത്തിച്ച് ജനങ്ങള്‍ക്ക് ഉപയോഗിക്കാന്‍ പറ്റുന്ന അവസ്ഥയിലേക്ക് കൊണ്ട് വരണമെന്ന നാട്ടുകാരുടെ ആവിശ്യത്തിന് തന്നെ വര്‍ഷങ്ങളുടെ പഴക്കമുണ്ട്.
എന്നാല്‍ അധികാരികള്‍ ഇത് മുഖവിലക്കെടുക്കാത്ത അവസ്ഥയാണ് നിലനില്‍ക്കുന്നത്. തിരുവനന്തപുരം നഗരസഭയിലെ ചന്തവിള വാര്‍ഡിന്റെ ഭാഗമായ കുളം മേയറുടെ വാര്‍ഡിനോട് ചേര്‍ന്നു സ്ഥിതി ചെയ്യുന്ന ഭാഗമാണ്. ഒരു കാലത്ത് കഴക്കൂട്ടം ഏലായില്‍ കൃഷിക്ക് മുഴുവനും ജലം സംഭരിച്ചിരുന്നത് ഈ കുളത്തില്‍ നിന്നായിരുന്നു എന്നും പഴമക്കാര്‍ പറയുന്നു.
ഇന്ന് ഈ ഏല മുഴുവന്‍ നികത്തിയ നിലയിലാണ്. കഴക്കൂട്ടം കൃഷി ഭവനു കീഴിലുള്ള ഈ വയലുകള്‍ ഹൈക്കോടതി നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ തടഞ്ഞിരിക്കുന്നതിനാലാണ് അവിടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടക്കാതിരിക്കുന്നതും. കുളത്തിലെ അഴുക്കും മാലിന്യവും നീക്കം ചെയ്യത് കൈയേറ്റവും ഒഴിവാക്കി ജനങ്ങള്‍ക്ക് ഉപയോഗിക്കാന്‍ പറ്റുന്ന അവസ്ഥയിലേക്ക് മാറ്റണമെന്നാണ് നാട്ടുകാരുടെ ആവിശ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."