HOME
DETAILS
MAL
പത്തനാപുരത്തെ കവര്‍ച്ച: പ്രത്യേകസംഘം അന്വേഷിക്കും
backup
November 29 2018 | 05:11 AM
പത്തനാപുരം: പ്രദേശത്ത് നിന്ന് 90 പവന്റെ ആഭരണങ്ങളും 25,000 രൂപയും കവര്‍ന്ന സംഭവം പ്രത്യേകസംഘം അന്വേഷിക്കും. കൊല്ലം റൂറല്‍ എസ്.പി അശോക് കുമാറിന്റെ മേല്‍നോട്ടത്തില്‍ പുനലൂര്‍ ഡിവൈ.എസ്.പി എം. അനില്‍ കുമാറിനാണ് അന്വേഷണ ചുമതല.
പത്തനാപുരം സി.ഐ അന്‍വറും എസ്.പിയുടെ ഷാഡോ അംഗങ്ങളും ടീമിലുണ്ട്. പ്രതികളെ സംബന്ധിച്ച് നിര്‍ണായക വിവരങ്ങളൊന്നും ലഭിച്ചിട്ടില്ല. ലഭ്യമായ വിരലടയാളങ്ങള്‍ ഉപയോഗിച്ച് പ്രതികളെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലിസ്.സ്ഥിരം മോഷ്ടാക്കളുടേതല്ല വിരലടയാളമെന്ന് നിഗമനത്തിലാണ് പൊലിസ്.
ഇന്ന് വൈകിട്ടോടെ ഇതുസംബന്ധിച്ച വിവരങ്ങള്‍ ലഭിക്കുമെന്ന് പൊലിസ് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."