HOME
DETAILS
MAL
ലഹരിക്കെതിരേ 'തരള്‍' പദ്ധതിയുമായി അച്ചന്‍കോവില്‍ സ്കൂള്‍
backup
November 29 2018 | 05:11 AM
പുനലൂര്‍: ലഹരി ഉപയോഗത്തിനെതിരേ വിദ്യാലയാധിഷ്ഠിത ബോധവല്കരണ ശില്പശാലയുമായി പുനലൂര്‍ അച്ചന്‍കോവില്‍ ഗവ. വൊക്കേഷനല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂള്‍. പ്ലസ് വണ്‍, പ്ലസ് ടു വിദ്യാര്‍ഥികള്‍ക്കായി സ്കൂള്‍ റിസോഴ്സ് ഗ്രൂപ്പ്, കേരളാ എക്സൈസ് വകുപ്പ്, നാഷനല്‍ സര്‍വിസ് സ്കീം എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ് 'തരള്‍'പദ്ധതി നടപ്പിലാക്കുന്നത്.
അഞ്ചല്‍ എക്സൈസ് സി.ഇ.ഒയും അവെയര്‍നെസ് കോര്‍ഡിനേറ്ററുമായ കെ.എസ് ബിനോജ് കുമാര്‍ പദ്ധതി വിശദീകരിച്ചു.
എക്സൈസ് ഉദ്യോഗസ്ഥനായ എസ്. നിഷാല്‍, പ്രിന്‍സിപ്പല്‍ മനു ഡി. എസ്, പി.ടി.എ പ്രധിനിധി മണികണ്ഠന്, സ്കൂള്‍ റിസോഴ്സ് ഗ്രൂപ്പ് കണ്‍വീനര്‍ വി. ദീപ, അധ്യാപകരായ ജോഷി, അജയകുമര്‍, രാജി ടീച്ചര്‍, ആശ. എസ്, ലാബ് ടെക്നിക്കല്‍ അസിസ്റ്റന്റ് ഫിറോസ് ഖാന് പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."