ആലുവ നഗരത്തിലെ കുടിവെള്ള പൈപ്പുകള്‍ ഒരു മാസത്തിനിടെ പൊട്ടിയത് പത്തു തവണ
ആലുവ: നഗരത്തിലെ കുടിവെള്ള പൈപ്പുകള്‍ പൊട്ടുന്നത് തുടര്‍ക്കഥയാകുന്നു. വിശാല കൊച്ചി ഉള്‍പ്പെടെയുള്ള സ്ഥലങ്ങളിലേക്ക് കുടിവെള്ളം ഒഴുകുന്ന പൈപ്പുകളാണ് അടിക്കടി തകരുന്നത്.
ഭൂമിക്കടിയിലൂടെ പോകുന്ന പൈപ്പുകളാണ് നാട്ടുകാരെ ദുരിതത്തിലാക്കുന്നത്. പ്രധാന റോഡുകള്‍ക്കടിയിലൂടെ പോകുന്ന പൈപ്പുകള്‍ പൊട്ടുന്നത് മൂലം വാഹന യാത്രക്കാരും ഏറെ ദുരിതത്തിലായിരിക്കുകയാണ്. ഇവ നന്നാക്കുന്നതിനായി ദിവസങ്ങളോളം റോഡ് ഗതാഗതം ഭാഗീകമായി തടസപ്പെടാറുണ്ട്.
വര്‍ഷങ്ങള്‍ക്ക് മുന്‍പേ സ്ഥാപിച്ച കാലഹരണപ്പെട്ട ആസ് ബസ്റ്റോസ് പൈപ്പുകളാണ് അടിക്കടി തകരുന്നത്. ആലുവ ജല ശുദ്ധീകരണ ശാലക്ക് സമീപത്തുള്ള പോസ്റ്റാഫീസ് കവലയിലാണ് ഒരു മാസത്തിനിടെ പത്തിലധികം തവണ പൈപ്പുകള്‍ പൊട്ടിയത്. പൊട്ടുന്നതിന് പുറമെ ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങളുണ്ടാക്കുന്ന കാലഹരണപ്പെട്ട പൈപ്പുകള്‍ മാറ്റി സ്ഥാപിക്കുവാന്‍ മനുഷ്യാവകാശ കമ്മിഷന് വരേയും ഇടപെട്ടെങ്കിലും ഒരു നടപടിയും ഉണ്ടായിട്ടില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."