HOME
DETAILS
MAL
മുഖംമൂടി നിരോധനം നീക്കാന്‍ ഹോങ്കോങ്ങ് കോടതികള്‍ക്ക് അധികാരമില്ലെന്ന് ചൈന
backup
November 20 2019 | 06:11 AM
ബെയ്ജിങ്: ഹോങ്കോങ്ങ് കോടതികള്‍ക്ക് പ്രക്ഷോഭകാരികള്‍ മുഖംമൂടി ധരിക്കുന്നത് വിലക്കിയ സര്‍ക്കാര്‍ ഉത്തരവ് റദ്ദാക്കാന്‍ ഭരണഘടനാപരമായ അധികാരമില്ലെന്ന് ചൈന. സമരക്കാര്‍ മുഖംമൂടി ധരിക്കുന്നത് നിരോധിച്ച സര്‍ക്കാര്‍ നടപടി ഭരണഘടനാപരമല്ലെന്ന് ഹോങ്കോങ്ങ് ഹൈക്കോടതി വിധിച്ചിരുന്നു.
സര്‍ക്കാര്‍വിരുദ്ധ പ്രക്ഷോഭകാരികള്‍ മുഖംമൂടി ധരിച്ച് അക്രമപ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനാല്‍ കുറ്റക്കാരെ തിരിച്ചറിയാന്‍ പൊലിസിന് സാധിക്കാത്തതായി. അതോടെയാണ് ഭരണാധികാരി കാരി ലാം മുഖംമൂടി ധരിക്കുന്നത് നിരോധിച്ച് ഉത്തരവിറക്കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."