HOME
DETAILS
MAL
ലഹരി വേട്ട ,മൂന്ന് ഫിലിപ്പൈന്‍സ് പൊലിസുകാര്‍ കുറ്റക്കാര്‍
backup
November 29 2018 | 18:11 PM
മനില: ലഹരി വേട്ടയുമായി ബന്ധപ്പെട്ട് കൗമാരക്കാരനെ കൊലപ്പെടുത്തിയ കേസില്‍ ഫിലിപ്പൈന്‍സിലെ മൂന്ന് പൊലിസ് ഉദ്യോഗസ്ഥര്‍ കുറ്റക്കാരാണെന്ന് കണ്ടെത്തി.
2017ല്‍ കിയാന് ഡെലോസ് എന്ന 17 കാരനെ കൊലപ്പെടുത്തിയ കേസിലാണ് മനില കോടതി ഇന്നലെ വിധി പറഞ്ഞത്. കുറ്റവാളികള്‍ക്ക് 40ല്‍ കൂടുതല്‍ വര്‍ഷത്തെ തടവിന് കോടതി വിധിച്ചു. പ്രസിഡന്റ് റോഡ്രിഗോ അധികാരമേറ്റെടുത്തത് മുതലുള്ള ലഹരി വേട്ടയില്‍ ആദ്യമായാണ് പൊലിസുകാരെ ശിക്ഷിക്കുന്നത്. 2016 മുതല്‍ ആരംഭിച്ച വേട്ടയില്‍ 5000 പേര് കൊല്ലപ്പെട്ടിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."