HOME
DETAILS
MAL
താലൂക്ക് സപ്ലൈ ഓഫിസിനു മുന്നില്‍ ധര്‍ണ നടത്തി
backup
July 29 2017 | 19:07 PM
നെയ്യാറ്റിന്‍കര: പട്ടികജാതി ക്ഷേമ സഭയുടെ ആഭിമുഖ്യത്തില്‍ നെയ്യാറ്റിന്‍കര താലൂക്ക് സപ്ലൈ ഓഫിസിനു മുന്നില്‍ ധര്‍ണ നടത്തി.
ധര്‍ണക്ക് മുന്നോടിയായി നെയ്യാറ്റിന്‍കര നഗരം ചുറ്റി പ്രകടനം നടന്നു.
റേഷന്‍ മുന്‍ഗണനാ ലിസ്റ്റില്‍ മുഴുവന്‍ പട്ടികജാതിക്കാരെയും പാവപ്പെട്ടവരെയും ഉള്‍പ്പെടുത്തുക , നിലവില്‍ റേഷന്‍ കാര്‍ഡില്‍ കടന്നു കൂടിയ അപാകതകള്‍ പരിഹരിക്കുക , റേഷന്‍ സംവിധാനം കുറ്റമറ്റതാക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു ധര്‍ണ.
നേമം ബ്ലോക്ക് സ്റ്റാന്റിംങ് കമ്മിറ്റി ചെയര്‍മാന്‍ അഡ്വ.സുരേഷ്‌കുമാര്‍ അധ്യക്ഷനായി.
നെയ്യാറ്റിന്‍കര എം.എല്‍.എ കെ.ആര്‍സലന്‍ ധര്‍ണ ഉദ്ഘാടനം ചെയ്തു. പി.കെ.രാജ്‌മോഹന്‍ , ഷിബു , സജികൃഷ്ണന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."