കോണ്‍ഗ്രസില്‍ സംഘടനാ വിരുദ്ധ പ്രവര്‍ത്തനം നടത്തിയതിന് നോട്ടിസ്
മുക്കം: കടുത്ത വിഭാഗീയത നിലനില്‍ക്കുന്ന കൊടിയത്തൂര്‍ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയില്‍ വിഭാഗീയതയ്ക്ക് ആക്കം കൂട്ടി എം. സിറാജുദ്ദീന് ഡി.സി.സി പ്രസിഡന്റ് ടി. സിദ്ദീഖ് നോട്ടീസ് അയച്ചു.
തുടര്‍ച്ചയായി സംഘടനാ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തി വരുന്നതായി ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തില്‍ അച്ചടക്ക നടപടി സ്വീകരിക്കാതിരിക്കാന്‍ കാരണമുണ്ടങ്കില്‍ 7 ദിവസത്തിനകം അറിയിക്കണമെന്നാന്ന് നോട്ടിസിലുള്ളത്. കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ കൊടിയത്തൂര്‍ പഞ്ചായത്തിലേറ്റ ദയനീയ പരാജയത്തിന്റെ അടിസ്ഥാനത്തില്‍ മണ്ഡലം പ്രസിഡന്റായിരുന്ന കെ.ടി മന്‍സൂര്‍ രാജിവച്ചതോടെയാണ് മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയില്‍ പ്രശ്നങ്ങള്‍ തുടങ്ങിയത്.
കരീം പഴങ്കലിനായി ഒരു വിഭാഗവും സിറാജുദ്ധീനായി മറുവിഭാഗവും രംഗത്തെത്തിയത് കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ യു.ഡി.എഫ് സ്ഥാനാര്‍ഥിയെ തടയുന്നതിലേക്ക് വരെ കാര്യങ്ങള്‍ എത്തിയിരുന്നു. തുടര്‍ന്ന് കെ.പി.സി.സി പ്രസിഡന്റായിരുന്ന വി.എം സുധീരന് ഇടപെട്ട് തന്റെ ഗ്രൂപ്പുകാരനായ സിറാജുദ്ധീനെ പ്രസിഡന്റായി നിയമിക്കുകയായിരുന്നു. ഇതോടെ ചേരിപ്പോര് രൂക്ഷമാവുകയായിരുന്നു. കഴിഞ്ഞ ഒരു വര്‍ഷമായി പഞ്ചായത്തില്‍ പാര്‍ട്ടി പരിപാടികളെല്ലാം ചേരിതിരിഞ്ഞാണ് നടത്തി വരുന്നത്. ഇതിന്റെ തുടര്‍ച്ചയാണിപ്പോള്‍ നല്കിയ കാരണം കാണിക്കല്‍ നോട്ടിസും. അതേസമയം ഇത്തരമൊരു കാരണം കാണിക്കല്‍ നോട്ടിസ് തനിക്ക് ഇതുവരെ ലഭിച്ചിട്ടില്ലന്ന് സിറാജുദ്ധീന് പറഞ്ഞു. കെ.പി.സി.സിയുടെ സര്‍ക്കുലര്‍ ഇപ്പോഴും വരുന്നത് തനിക്കാണെന്നും സിറാജുദ്ധീന് വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."