HOME
DETAILS
MAL
ബസിന്റെ ഒരു ദിവസത്തെ വരുമാനം കിടപ്പു രോഗികളുടെ പരിചരണത്തിനായി നല്കി
backup
July 29 2017 | 21:07 PM
ഫറോക്ക്: ബസിന്റെ ഒരു ദിവസത്തെ കലക്ഷനും തൊഴിലാളികളുടെ വേതനവും കിടപ്പു രോഗികളുടെ പരിചരണത്തിനായി നല്കി. ഫറോക്ക് ബസ് കൂട്ടായ്മക്കു വേണ്ടി അല്‍ അമീന് ബസ് ഉടമകളും തൊഴിലാളികളുമാണ് കടലുണ്ടി നവധാര പാലിയേറ്റിവ് സെന്ററിനു തുക നല്‍കിയത്.
ഡോ.വി.പി മുരളീധരന് ഫണ്ട് ഏറ്റുവാങ്ങി.
വെണ്മണി ഹരിദാസ് അധ്യക്ഷനായി. ബസ് ഓണര്‍ സി.കെ അബ്ദുറഹിമാന്, ഇബ്രാഹിം കല്ലംപാറ, അബ്ദുല്‍ വഹാബ് ഫറോക്ക്, സുനില്‍, പി.ഹരീന്ദ്രന്‍, കെ.കെ മുരളീധര ഗോപന്, ഉദയന്‍ കാര്‍ക്കോളി സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."