HOME
DETAILS

അനധികൃത മണലൂറ്റ്; സര്‍ക്കാര്‍ തടി ഡിപ്പോയുടെ ആറ്റുതീരം ഇടിയുന്നു

  
backup
November 30 2018 | 05:11 AM

%e0%b4%85%e0%b4%a8%e0%b4%a7%e0%b4%bf%e0%b4%95%e0%b5%83%e0%b4%a4-%e0%b4%ae%e0%b4%a3%e0%b4%b2%e0%b5%82%e0%b4%b1%e0%b5%8d%e0%b4%b1%e0%b5%8d-%e0%b4%b8%e0%b4%b0%e0%b5%8d%e2%80%8d%e0%b4%95%e0%b5%8d

ഹരിപ്പാട്: അനധികൃത മണല്‍ വാരലും മഹാപ്രളയത്തിന്റെ ശക്തമായ ഒഴുക്കും കാരണം ജില്ലയിലെ ഏക സംരക്ഷിതവനം സ്ഥിതിചെയ്യുന്ന വീയപുരം സര്‍ക്കാര്‍ തടി ഡിപ്പോയുടെ ഇരുകരകളും നദിയായി.
ഇരുകരകളിലായി 15 ഏക്കര്‍ സ്ഥലത്താണ് ഡിപ്പോ സ്ഥിതിചെയ്യുന്നത്. ഇതിന്റെ കിഴക്കേകരയിലാണ് സംരക്ഷിതവനം. പമ്പാ അച്ചന്‍കോവിലാറുകളുടെ സംഗമസ്ഥലത്തുള്ള കെട്ടിടങ്ങളിലാണ് ഡിപ്പോയുടെ ദൈനംദിനപ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്.
മുന്‍കാലങ്ങളില്‍ കിഴക്കന്‍ വെള്ളത്തിന്റെ ശക്തമായ ഒഴുക്കിനോടൊപ്പം തടികളും വന്നടിഞ്ഞത് പമ്പാ അച്ചന്‍കോവിലാറുകളുടെ സംഗമസ്ഥലമായ ഇവിടെ ആയിരുന്നു.
വന്നടിയുന്ന തടികള്‍ മരങ്ങളില്‍ കെട്ടിയിടുകയും പിന്നീട് തടികള്‍ വാങ്ങുന്നതിനും മറ്റും ആവശ്യക്കാര്‍ എത്തുകയും കാലക്രമേണ ബ്രട്ടീഷ്‌കാരുടെ ഭരണകാലത്ത് തടി ഡിപ്പോയായി പ്രവര്‍ത്തനം തുടങ്ങുകയുമായിരുന്നു. ജില്ലയിലെ ഏകസര്‍ക്കാര്‍ തടിപ്പോയായ വീയപുരം തടിഡിപ്പോയ്ക്ക് 500ല്‍പരം വര്‍ഷത്തെ പഴക്കമുണ്ട്. വെള്ളപൊക്കശേഷമുള്ള വിലയിരുത്തലിലാണ് ഒന്നരഏക്കറോളം വസ്തു കുറവുണ്ടെന്ന് കണ്ടെത്തിയത്.
തീരം ഇടിയുക മാത്രമല്ല, പച്ചപ്പിന്റെ ഭൂമിയായിരുന്ന വനത്തിലേക്കു പ്ലാസ്റ്റിക്കും മറ്റ് മാലിന്യങ്ങളും കുന്നുകൂടികിടക്കുയാണിപ്പോഴും.
വെള്ളപ്പൊക്കത്തില്‍ വനഭൂമിയിലും അതിനോടു ചേര്‍ന്നുള്ള തടി ഡിപ്പോയിലും ഒന്നരയാള്‍ ഉയരത്തില്‍വെള്ളം കയറിയിരുന്നു. കെട്ടിയിട്ടിരുന്നതിനാല്‍ ലേലത്തിനെത്തിച്ചിരുന്ന തടി നഷ്ടമായില്ല. അടുത്ത ദിവസം ലേലം നടക്കാനിരിക്കുകയായിരുന്നു.
പൊടിന്നനെ പ്രളയം വന്നെത്തിയത്. വനഭൂമിയുടെ തീരസംരക്ഷണത്തിനായി സര്‍ക്കാര്‍ 10 ലക്ഷം രൂപ അനുവദിച്ചിരുന്നു. എന്നാല്‍, മൈനര്‍ ഇറിഗേഷന്‍ നല്‍കിയ എസ്റ്റിമേറ്റ് അനുസരിച്ചു തീര സംരക്ഷണത്തിന് ഏകദേശം 1.11 കോടി രൂപ വേണ്ടിവരും. ഈ തുകയ്ക്കായി വനംവകുപ്പ് സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്.
സര്‍ക്കാര്‍ അനുവദിച്ച തുക ഉപയോഗിച്ചു തീരസംരക്ഷണ ജോലികള്‍ തുടങ്ങാനാണ് ആലോചന. ഇക്കോടൂറിസം പദ്ധതി നടപ്പാക്കാനുള്ള പദ്ധതി തയാറായിരുന്നെങ്കിലും രാഷ്ട്രീയവൈര്യം തടസം നിന്നു.
തൊട്ടടുത്തായി വീയപുരം പൊലിസ് സ്റ്റേഷനുണ്ടെങ്കിലും അനധികൃത മണല്‍വാരല്‍ പിടികൂടാന്‍ കഴിയുന്നില്ല. ജലവാഹനം ഇല്ലാത്തതും, പൊലിസ് സേനാംഗങ്ങളുടെ അഭാവവുമാണ് അനധികൃത മണല്‍വാരല്‍ സജീവമാകാന്‍ കാരണം.
ഹരിപ്പാട് എടത്വറോഡില്‍ വീയപുരം എച്ച്.എസ്.എസിന് കിഴക്കുവശത്തുള്ള പ്രകൃതിരമണീയമായ ഈ ഭൂപ്രദേശം ചലച്ചത്രപ്രവര്‍ത്തകരുടെ ഇഷ്ടകേന്ദ്രം കൂടിയാണ്. മലയാള സിനിമകളോടൊപ്പം അന്യഭാഷാചിത്രങ്ങളും ഇവിടെ ചിത്രീകരിച്ചിട്ടുണ്ട്. അവസാനമായി മമ്മൂട്ടി ചിത്രം 'ഒരു കുട്ടനാടന്‍ ബ്ലോഗി'ല്‍ വീയപുരം തടി ഡിപ്പോയും വനഭൂമിയും ഒരു ലൊക്കേഷന്‍ ആയിരുന്നു.
ടി.കെ രാജീവ് കുമാര്‍ സംവിധാനം ചെയ്ത രതിനിര്‍വേദം, വേണു നാഗവള്ളിയുടെ ലാല്‍സലാം, രക്തസാക്ഷികള്‍ സിന്ദാബാദ് തുടങ്ങിയ സിനിമകളും ഇവിടെയാണ് ചിത്രീകരിച്ചത്. ലാല്‍ സലാം സിനിമയിലെ പാര്‍ട്ടി ഓഫിസ് ആയി വേഷമിട്ട ഇന്‍സ്‌പെക്ഷന്‍ ബംഗ്ലാവ് ഇപ്പോള്‍ മുഖം മിനുക്കിയിട്ടുണ്ട്. കയറ്റിറക്ക് തൊഴിലാളികള്‍ ഉള്‍പ്പെടെ 75 ജീവനക്കാരാണിവിടെയുള്ളത്.
അനധികൃത മണലൂറ്റ് തടയുന്നതിന് രാത്രികാല വാച്ചര്‍മാരേയും ജലവാഹനവും വേണമെന്ന ആവശ്യത്തിന് പതിറ്റാണ്ടുകള്‍ പഴക്കമുണ്ട്. ഇരുകരകളും കരിങ്കല്‍ഭിത്തികെട്ടി സംരക്ഷിച്ച് ഡിപ്പോയും സംരക്ഷിതവനവും സംരക്ഷിക്കാന്‍ ബന്ധപ്പെട്ടവര്‍ തയാറാകണമെന്നാവശ്യം ശക്തമാകുകയാണ്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

2034 ൽ സഊദി ആതിഥേയത്വം വഹിക്കുക ചരിത്രത്തിലെ ഏറ്റവും മികച്ച ലോകകപ്പിന്; ക്രിസ്റ്റ്യാനോ റൊണാൾഡോ

Saudi-arabia
  •  9 minutes ago
No Image

ഇ-വീസ താൽക്കാലികമായി നിർത്തിവച്ച് കുവൈത്ത്

Kuwait
  •  36 minutes ago
No Image

അതിതീവ്ര മഴ മുന്നറിയിപ്പ്; പത്തനംതിട്ടയില്‍ മലയോര മേഖലയിലേക്കുള്ള രാത്രി യാത്ര നിരോധിച്ചു, ക്വാറികള്‍ക്ക് വിലക്ക്

Kerala
  •  44 minutes ago
No Image

പാലക്കാട് തച്ചമ്പാറയില്‍ ലോറി മറിഞ്ഞ് നാല്‌ കുട്ടികള്‍ മരിച്ചു

Kerala
  •  an hour ago
No Image

അബ്ദുറഹീമിന്റെ മോചനം നീളും, ഇന്ന് കോടതി കേസ് പരിഗണിച്ചില്ല

Saudi-arabia
  •  3 hours ago
No Image

'ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് ' കരട് ബില്ലിന് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം

National
  •  3 hours ago
No Image

കോയമ്പത്തൂരില്‍ കാറില്‍ ലോറി ഇടിച്ച് അപകടം; രണ്ട് മാസം പ്രായമായ കുഞ്ഞുള്‍പ്പെടെ 3 മലയാളികള്‍ക്ക് ദാരുണാന്ത്യം

National
  •  3 hours ago
No Image

സംസ്ഥാനത്ത് അതിതീവ്ര മഴ മുന്നറിയിപ്പ്: മൂന്ന് ജില്ലകളില്‍ റെഡ് അലര്‍ട്ട്, 5 ഇടത്ത് ഓറഞ്ച് അലര്‍ട്ട്

Kerala
  •  4 hours ago
No Image

ജനൽ കട്ടില ദേഹത്തേക്ക് മറിഞ്ഞ് ഒന്നര വയസുകാരൻ മരിച്ചു

Kerala
  •  4 hours ago
No Image

കേരളവും തമിഴ്‌നാടും സഹകരണ ഫെഡറലിസത്തിന്റെ യഥാര്‍ഥ ദൃഷ്ടാന്തമെന്ന് പിണറായി; തന്തൈ പെരിയാര്‍ സ്മാരകം നാടിന് സമര്‍പ്പിച്ചു

Kerala
  •  5 hours ago