അഞ്ചാം ക്ലാസിലെ കുട്ടികളുടെ വിവേകം പോലും ആ അധ്യാപകര്‍ കാണിച്ചില്ലല്ലോ, ഷഹ്‌ലയുടെ മരണത്തില്‍ അധ്യാപകരെ വിചാരണ ചെയ്ത് സോഷ്യല്‍ മീഡിയ
കോഴിക്കോട്: സുല്‍ത്താന്‍ ബത്തേരിയില്‍ പാമ്പുകടിയേറ്റ് ചികിത്സ വൈകിയതിനെത്തുടര്‍ന്ന് വിദ്യാര്‍ഥിനി മരിച്ച സംഭവത്തില്‍ സോഷ്യല്‍ മീഡിയയിലും പ്രതിഷേധം. സ്‌കൂള്‍ അധികൃതര്‍ക്കും വിദ്യാഭ്യാസ മന്ത്രിക്കുമെതിരേയാണ് വിവിധ സംഘടനകളും പ്രമുഖ വ്യക്തികള്‍ക്കുമൊപ്പം സാധാരണക്കാരും രംഗത്തെത്തിയിരിക്കുന്നത്.
ആ സ്‌കൂളിലെ കുട്ടികളുടെ പ്രതികരണം കേട്ടു ഞെട്ടി. അഞ്ചാം ക്ലാസില്‍ പഠിക്കുന്ന കുട്ടികളുടെ വിവേകം പോലും അവിടെയൊരു അധ്യാപകര്‍ക്കുമില്ലാതെ പോയല്ലോ എന്നാണ് ചിലരിട്ട കമന്റുകള്‍.
'വിദ്യാഭ്യാസ മന്ത്രി, നമ്മള്‍ ഈ മരണത്തിനുത്തരവാദികളാണെന്നും
'പ്രതിഭകളെ വീട്ടില്‍ പോയി കണ്ട് ആദരിക്കുന്നതിനൊപ്പം മാളങ്ങളും പാമ്പുകളുമുള്ള സ്‌കൂളുകള്‍ കൂടി സന്ദര്‍ശിക്കണമെന്നും എഴുത്തുകാരി ശാരദക്കുട്ടി ഫെയ്സ്ബുക്കില്‍ കുറിച്ചു.
നമ്മള്‍ ഈ മരണത്തിനുത്തരവാദികളാണ്. മാപ്പില്ലെന്നും അവര്‍ ചൂണ്ടിക്കാട്ടി.
ഈ കുട്ടിയുടെ മരണത്തിന് ഉത്തരവാദികളായ അധ്യാപകര്‍ക്കെതിരെ കടുത്ത നടപടി വേണമെന്ന് ബി.ജെ.പി ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രന്‍ ആവശ്യപ്പെട്ടു. ഫെയ്സ്ബുക്ക് കുറിപ്പിലാണ് സുരേന്ദ്രന്റെ വിമര്‍ശനം.
'ഈ കുരുന്നുകള്‍ കള്ളം പറയില്ല. അധ്യാപകരാണുപോലും. ഈ മനുഷ്യമൃഗങ്ങള്‍ക്കെതിരെ കടുത്ത നടപടി വേണം മിസ്റ്റര്‍ ഇരട്ടച്ചങ്കന്‍'എന്നായിരുന്നു കെ. സുരേന്ദ്രന്റെ കുറിപ്പ്.
സംഭവത്തില്‍ കുറ്റക്കാരായ അധ്യാപകര്‍ക്കെതിരെ ക്രിമിനല്‍ കേസ് രജിസ്റ്റര്‍ ചെയ്യണമെന്ന് ഡിവൈഎഫ്ഐ. ആവശ്യപ്പെട്ടു. വകുപ്പുതലത്തില്‍ ശക്തമായ നടപടിയെടുക്കണം. പാമ്പ് കടിച്ചതാണെന്ന് പറഞ്ഞിട്ടും അത് കേള്‍ക്കാതെ ആശുപത്രിയില്‍ എത്തിക്കാന്‍ പോലും തയ്യാറാകാത്ത അധ്യാപകര്‍ സമൂഹത്തിന് അപമാനമാണെന്നും ഡി.വൈ.എഫ.്ഐ സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.
അതസേംഭവത്തില്‍ അടിയന്തരമായി അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും വിദ്യാഭ്യാസ മന്ത്രി പൊതുവിദ്യാഭ്യസ ഡയറക്ടര്‍ക്ക് നിര്‍ദ്ദേശം നല്‍കിയത് കുട്ടികളുടെ ആരോപണത്തേത്തുടര്‍ന്നായിരുന്നു. ഷിജിന്‍ എന്ന
അധ്യാപകനെതിരെ നടപടി സ്വീകരിക്കുകയും ചെയ്തിട്ടുണ്ട്.
കുട്ടിയെ ആശുപത്രിയിലെത്തിക്കുന്നതില്‍ അനാസ്ഥ കാണിച്ച സ്‌കൂളിലെ മറ്റ് അധ്യാപകര്‍ക്ക് കാരണം കാണിക്കല്‍ നോട്ടിസും നല്‍കിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."