HOME
DETAILS
MAL
പഴകിയ ഭക്ഷ്യവസ്തുക്കള്‍ പിടിച്ചെടുത്തു
backup
July 29 2017 | 21:07 PM
ബാലുശ്ശേരി: ചീക്കിലോട്, നന്മണ്ട പതിമൂന്ന് ടൗണുകളിലെ ഹോട്ടലുകള്‍, ബേക്കറികള്‍, കൂള്‍ബാറുകള്‍ എന്നിവിടങ്ങളില്‍ ആരോഗ്യ വകുപ്പ് അധികൃതര്‍ നടത്തിയ റെയ്ഡുകളില് പഴകിയ ഭക്ഷ്യവസ്തുക്കള്‍ പിടിച്ചെടുത്തു. പഴകിയ ഭക്ഷ്യവസ്തുക്കള്‍ പിടിച്ചെടുത്ത് നശിപ്പിക്കുകയും ലൈസന്‍സ് ഇല്ലാത്തതും വൃത്തിഹീനമായ സാഹചര്യത്തില്‍ ഭക്ഷണം സൂക്ഷിച്ച കടഉടമകള്‍ക്ക് നോട്ടിസ് നല്‍കുകയും ചെയ്തു. നിയമപ്രകാരമുള്ള പുകയിലവിരുദ്ധ ബോര്‍ഡ് പ്രദര്‍ശിപ്പിക്കാത്തതിന് ഏഴു കട ഉടമകളില്‍നിന്ന് പിഴ ഈടാക്കി.
പരിശോധനയ്ക്ക് കൊളത്തൂര്‍ പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ പി.പി ഷാഹി, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാരായ കെ. രമേശന്, ഗിരീഷ് കുമാര്‍ എന്നിവര്‍ നേതൃത്വം നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."