റോഡ് നവീകരണം: ജില്ലക്ക് 24 കോടി രൂപ
കല്‍പ്പറ്റ: ജില്ലയിലെ എട്ടു റോഡുകളുടെ നവീകരണ പ്രവര്‍ത്തനങ്ങള്‍ക്കായി സര്‍ക്കാര്‍ 24 കോടി രൂപ അനുവദിച്ചു.
സംസ്ഥാനത്തെ 107 റോഡുകളുടെ നവീകരണ പട്ടികയില്‍ ഉള്‍പ്പെടുത്തിയാണ് തുക അനുവദിച്ചത്. മാനന്തവാടി മണ്ഡലത്തിന് 12 കോടി, കല്‍പ്പറ്റ, ബത്തേരി മണ്ഡലത്തിന് യഥാക്രമം 8 കോടി, 4 കോടി രൂപ വീതവുമാണ് ലഭിക്കുക. മാനന്തവാടി കണ്ടത്തുവയല്‍ റോഡ് 2 കോടി, പനമരം-നീരട്ടാടി-വിളമ്പുകണ്ടം റോഡ് 3 കോടി, പേരിയ-കോറോം റോഡ് 3 കോടി, മാനന്തവാടി ടൗണ്‍-പെരുവക-കരിന്തിരിക്കടവ് റോഡ് 4 കോടി, വൈത്തിരി -തരുവണ റോഡ് 4 കോടി, പിണങ്ങോട്-കമ്പളക്കാട് റോഡ് 2.5 കോടി, ചെന്നലോട്മുണ്ടക്കുറ്റി ചേരിയംകൊല്ലി റോഡ് 1.5 കോടി, സുല്‍ത്താന്‍ ബത്തേരി-മലവയല്‍-അമ്പുകുത്തി റോഡ് 4 കോടി എന്നിങ്ങനയാണ് തുക ലഭിക്കുക. ആകെ 240 കോടി രൂപയാണ് സംസ്ഥാനത്തെ റോഡുകളുടെ നവീകരണത്തിനായി സംസ്ഥാന സര്‍ക്കാര്‍ വകയിരുത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."