HOME
DETAILS

കശ്മിര്‍: ചോദ്യങ്ങള്‍ക്കു വ്യക്തമായ മറുപടി നല്‍കേണ്ടിവരുമെന്ന് സുപ്രിം കോടതി

  
backup
November 21 2019 | 18:11 PM

%e0%b4%95%e0%b4%b6%e0%b5%8d%e0%b4%ae%e0%b4%bf%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%9a%e0%b5%8b%e0%b4%a6%e0%b5%8d%e0%b4%af%e0%b4%99%e0%b5%8d%e0%b4%99%e0%b4%b3%e0%b5%8d%e2%80%8d%e0%b4%95%e0%b5%8d%e0%b4%95

 


ന്യൂഡല്‍ഹി: ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിനെത്തുടര്‍ന്നുള്ള സാഹചര്യത്തെക്കുറിച്ചും കശ്മിരില്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളെക്കുറിച്ചും ഉന്നയിക്കുന്ന ഓരോ ചോദ്യത്തിനും വ്യക്തമായ മറുപടി നല്‍കേണ്ടിവരുമെന്ന് സുപ്രിം കോടതി.
കശ്മിരില്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ ചോദ്യം ചെയ്ത് സമര്‍പ്പിച്ച ഹരജികള്‍ പരിഗണിക്കവെയായിരുന്നു ഉന്നയിക്കുന്ന ഓരോ ചോദ്യങ്ങള്‍ക്കും വ്യക്തമായ മറുപടി നല്‍കേണ്ടി വരുമെന്ന് ജമ്മു- കശ്മിര്‍ ഭരണകൂടത്തോട് സുപ്രിം കോടതി വ്യക്തമാക്കിയത്. ജസ്റ്റിസുമാരായ എന്‍. വെങ്കട രമണ, ആര്‍. സുഭാഷ് റെഡ്ഡി, ബി.ആര്‍ ഗവായി എന്നിവരടങ്ങിയ ബെഞ്ചാണ് സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്തയോട് ഇക്കാര്യം അറിയിച്ചത്.
ഒരു നിഗമനത്തിലെത്താന്‍ നിങ്ങളുടെ പ്രതിവാദ സത്യവാങ്മൂലം സഹായകമാകുന്നില്ല. കേസില്‍ നിങ്ങള്‍ വേണ്ടത്ര ശ്രദ്ധ നല്‍കുന്നില്ലെന്ന ധാരണ കോടതിക്കുമുന്‍പാകെ നല്‍കരുതെന്നും കോടതി പറഞ്ഞു. മുഖംമൂടി ധരിച്ച പ്രതിഷേധക്കാര്‍ക്ക് സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ വിലക്ക് നീക്കണമെന്ന് ഹോങ്കോങ് ഹൈക്കോടതി ഉത്തരവ് ചൂണ്ടിക്കാട്ടി മുതിര്‍ന്ന അഭിഭാഷക മീനാക്ഷി അറോറ ഹരജിക്കാര്‍ക്കായി സമര്‍പ്പിച്ച അപേക്ഷയില്‍ പറഞ്ഞു. ഹോങ്കോങ്ങിലെ സ്ഥിതി കശ്മിരിലെ അവസ്ഥയേക്കാള്‍ വളരെ മോശമായിരുന്നെന്നും ദിവസേന പ്രതിഷേധമുണ്ടായിരുന്നെന്നും അവര്‍ പറഞ്ഞപ്പോഴായിരുന്നു ചോദ്യങ്ങള്‍ക്കെല്ലാം വ്യക്തമായ മറുപടി നല്‍കേണ്ടിവരുമെന്ന് സുപ്രിം കോടതി വ്യക്തമാക്കിയത്.
ഇതിനിടയില്‍ അതിര്‍ത്തി കടന്നുള്ള തീവ്രവാദ പ്രശ്‌നം ഹോങ്കോങ് അഭിമുഖീകരിച്ചോ എന്ന് കോടതി ചോദിച്ചു. എന്നാല്‍ യഥാര്‍ഥത്തില്‍ അതിര്‍ത്തി കടന്നുള്ള ഭീകരതയുടെ പ്രശ്‌നമായിരുന്നുവെങ്കില്‍, നിയന്ത്രണങ്ങള്‍ തിരഞ്ഞെടുത്ത പ്രദേശങ്ങളില്‍ മാത്രമായിരുന്നു ഉണ്ടാകേണ്ടിയിരുന്നത്. എന്നാല്‍ നിയന്ത്രണങ്ങള്‍ ജമ്മു- കശ്മിരില്‍ എല്ലായിടത്തുമാണ് ഏര്‍പ്പെടുത്തിയതെന്നും മീനാക്ഷി ചൂണ്ടിക്കാട്ടിയപ്പോള്‍, ജനങ്ങള്‍ക്ക് ഭരണഘടന അനുശാസിക്കുന്ന എല്ലാ അധികാരങ്ങളും ഉറപ്പാക്കാന്‍ സുപ്രിം കോടതിക്ക് ബാധ്യതയുണ്ടെന്ന് ജഡ്ജിമാര്‍ വ്യക്തമാക്കി.
കശ്മിരിന് പ്രത്യേക അധികാരം നല്‍കിയിരുന്ന 370ാം വകുപ്പ് എടുത്തുകളഞ്ഞിട്ടും കശ്മിരിലെ ഏഴു ജില്ലകളില്‍ ഇന്റര്‍നെറ്റ് നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നില്ല. ഓഗസ്റ്റ് അഞ്ചുവരെ 917 സ്‌കൂളുകളില്‍ ഒന്നുപോലും അടച്ചുപൂട്ടിയിരുന്നില്ല. അഭിപ്രായ സ്വാതന്ത്ര്യത്തെ ഹനിക്കുന്നതാണ് ഇന്റര്‍നെറ്റ് നിയന്ത്രണമെന്ന് ആരും പരാതി ഉന്നയിച്ചിരുന്നില്ലെന്നും സോളിസിറ്റര്‍ ജനറല്‍ വ്യക്തമാക്കി. കേസില്‍ അടുത്ത ദിവസങ്ങളിലും വാദം തുടരും.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് ' കരട് ബില്ലിന് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം

National
  •  2 minutes ago
No Image

കോയമ്പത്തൂരില്‍ കാറില്‍ ലോറി ഇടിച്ച് അപകടം; രണ്ട് മാസം പ്രായമായ കുഞ്ഞുള്‍പ്പെടെ 3 മലയാളികള്‍ക്ക് ദാരുണാന്ത്യം

National
  •  7 minutes ago
No Image

സംസ്ഥാനത്ത് അതിതീവ്ര മഴ മുന്നറിയിപ്പ്: മൂന്ന് ജില്ലകളില്‍ റെഡ് അലര്‍ട്ട്, 5 ഇടത്ത് ഓറഞ്ച് അലര്‍ട്ട്

Kerala
  •  an hour ago
No Image

ജനൽ കട്ടില ദേഹത്തേക്ക് മറിഞ്ഞ് ഒന്നര വയസുകാരൻ മരിച്ചു

Kerala
  •  an hour ago
No Image

കേരളവും തമിഴ്‌നാടും സഹകരണ ഫെഡറലിസത്തിന്റെ യഥാര്‍ഥ ദൃഷ്ടാന്തമെന്ന് പിണറായി; തന്തൈ പെരിയാര്‍ സ്മാരകം നാടിന് സമര്‍പ്പിച്ചു

Kerala
  •  2 hours ago
No Image

ഹാത്രസ് പെണ്‍കുട്ടിയുടെ കുടുംബത്തെ കാണാന്‍ രാഹുല്‍ ഗാന്ധി 

National
  •  2 hours ago
No Image

ദിലീപിന്റെ ദര്‍ശനം ഗൗരവതരം; ഭക്തരെ തടയാന്‍ അധികാരം നല്‍കിയതാര്? ; രൂക്ഷവിമര്‍ശനവുമായി ഹൈക്കോടതി

Kerala
  •  3 hours ago
No Image

യു.പിയില്‍ വീണ്ടും ബുള്‍ഡോസര്‍; സംഭലില്‍ വീടുകളും കെട്ടിടങ്ങളും പൊളിച്ചു നീക്കുന്നു, അനഃധികൃതമെന്ന് വിശദീകരണം 

National
  •  3 hours ago
No Image

വരുമാനം കണ്ടെത്താന്‍ കെ.എസ്.ആര്‍.ടി.സി പുതു വഴികളിലേക്ക്; ഡിപ്പോകളില്‍ ചാര്‍ജിങ് സ്റ്റേഷനുകള്‍ വരുന്നു

Kerala
  •  3 hours ago
No Image

ഖജനാവ് നിറയ്ക്കുന്നു 'ഊതിച്ച്'; ആഭ്യന്തരവകുപ്പ് വാങ്ങുന്നത് മുഖമടക്കം പതിയുന്ന കാമറാ സംവിധാനമുള്ള 295 ആധുനിക ബ്രത്ത് അനലൈസര്‍

Kerala
  •  3 hours ago