HOME
DETAILS
MAL
സഹകരണ സംഘങ്ങള്‍ക്ക് ആദായനികുതി ഇളവ്: നിയമത്തില്‍ മാറ്റം വരുത്തണമെന്ന് നിയമസഭ
backup
November 21 2019 | 18:11 PM
തിരുവനന്തപുരം: റിസര്‍വ് ബാങ്കിന്റെ നിയന്ത്രണത്തില്‍ വരാത്ത എല്ലാ സഹകരണ സംഘങ്ങള്‍ക്കും ആദായനികുതി ഇളവ് ലഭിക്കുന്നതിന് കേന്ദ്ര ആദായനികുതി നിയമത്തില്‍ മാറ്റം വരുത്തണമെന്ന് നിയമസഭ ഏകകണ്ഠമായി പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.
മന്ത്രി കടകംപള്ളി സുരേന്ദ്രനാണ് ഇക്കാര്യം ഉന്നയിച്ചുകൊണ്ട് സഭയില്‍ പ്രമേയം അവതരിപ്പിച്ചത്.
സംസ്ഥാന സര്‍ക്കാര്‍ ഈ പ്രശ്‌നം കേന്ദ്രസര്‍ക്കാരിന്റെ ശ്രദ്ധയില്‍കൊണ്ടുവന്ന് പലതവണ പരിഹാരത്തിന് ശ്രമിക്കുകയുണ്ടായെങ്കിലും അനുകൂലമായ നടപടി ഉണ്ടായില്ല.
ഒരു സാമ്പത്തിക വര്‍ഷം ഒരു കോടിയിലധികം രൂപ കറന്‍സിയായി ബാങ്കുകളില്‍നിന്നു പിന്‍വലിക്കുന്നപക്ഷം 2% സ്രോതസില്‍ നികുതി ഈടാക്കണമെന്ന് പുതിയ ഭേദഗതിയില്‍ വ്യവസ്ഥയുണ്ട്.
ബാങ്കിംഗ് ബിസിനസ് നടത്തുന്ന സഹകരണ സംഘങ്ങളെ ഈ പരിധിയില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
എങ്കിലും സംസ്ഥാനത്തെ പ്രാഥമിക വായ്പാ സഹകരണ സംഘങ്ങള്‍ ബാങ്കിംഗ് ബിസിനസ് അല്ല നടത്തുന്നത് എന്ന് ചൂണ്ടിക്കാട്ടി, പ്രാഥമിക സഹകരണ സംഘങ്ങള്‍ ജില്ലാ സഹകരണ ബാങ്കുകളില്‍ നിന്നടക്കമുള്ള ബാങ്കുകളില്‍ നിന്ന് ഒരു കോടി രൂപയിലധികം ഒരു സാമ്പത്തികവര്‍ഷം പണമായി പിന്‍വലിക്കുമ്പോള്‍ സ്രോതസില്‍ നികുതി ഈടാക്കണമെന്ന് കാട്ടി ബാങ്കുകള്‍ക്ക് ആദായനികുതി വകുപ്പ് നോട്ടിസ് നല്‍കിയിട്ടുണ്ട്.
കേന്ദ്ര ആദായനികുതി നിയമത്തില്‍ കൊണ്ടുവന്നിട്ടുള്ള ഭേദഗതികള്‍ സംസ്ഥാന താല്‍പര്യങ്ങളെ ഹനിക്കുന്നതാണെന്ന് മന്ത്രി കടകംപള്ളി പ്രമേയത്തിലൂടെ ചൂണ്ടിക്കാട്ടി.
ഇത് കേരളത്തിലെ സഹകരണമേഖലയുടെ തകര്‍ച്ചക്ക് വഴിവയ്ക്കുന്നതാണെന്ന് സഭ വിലയിരുത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."