ഭൂമി പ്രശ്‌നം പരിഹരിച്ചില്ല:കര്‍ഷകര്‍ വില്ലേജ് ഓഫിസ് ഉപരോധിച്ചു
തളിപ്പറമ്പ്: ഭൂമിപ്രശ്‌നത്തിന് പരിഹാരം കാണണമെന്നാവശ്യപ്പെട്ട് കര്‍ഷകര്‍ വില്ലേജ് ഓഫിസ് ഉപരോധിച്ചു. എണ്‍പത് വര്‍ഷത്തോളം കൈവശം വച്ച് അനുഭവിച്ചുവരുന്ന പുരയിടങ്ങള്‍ ഉള്‍പ്പെടെയുള്ള സ്വത്തുവകകള്‍ മിച്ചഭൂമിയായി ഏറ്റെടുക്കാനുള്ള തീരുമാനത്തില്‍ പ്രതിഷേധിച്ചായിരുന്നു എരമം വില്ലേജ് ഓഫിസ് ഉപരോധിച്ചത്. 61 പേരുടെ സ്ഥലങ്ങളാണ് 2000ല്‍ മിച്ചഭൂമിയായി പ്രഖ്യാപിച്ച് നികുതി സ്വീകരിക്കുന്നതും കൈമാറുന്നതും തടഞ്ഞത്. അന്നുമുതല്‍ തന്നെ ഇവര്‍ സമരരംഗത്തായിരുന്നു.
തെറ്റായി കാണിച്ച് മിച്ചഭൂമിയായി പ്രഖ്യാപിച്ച സ്ഥലം മുഴുവന്‍ അളന്നു തിരിച്ച് പ്രശ്‌നം പരിഹരിക്കണമെന്നാവശ്യപ്പെട്ട് മുമ്പ് നടത്തിയ സമരത്തെ തുടര്‍ന്ന് മെയ് 31നകം പരിഹാരമുണ്ടാകുമെന്ന് ബന്ധപ്പെട്ടവര്‍ ഉറപ്പുനല്‍കിയിരുന്നു. ഈ ചര്‍ച്ചയിലെ തീരുമാനങ്ങളും റവന്യൂ വകുപ്പ് ലംഘിച്ചുവെന്നാരോപിച്ചായിരുന്നു ഉപരോധം. തളിപ്പറമ്പ് തഹസില്‍ദാര്‍ എം. മുരളി സ്ഥലത്തെത്തി നടത്തിയ ചര്‍ച്ചകളെ തുടര്‍ന്ന് രാത്രി എട്ടരയോടെയാണ് ഉപരോധം അവസാനിച്ചത്.
സ്ഥലം ഒരുമാസത്തിനകം അളന്ന് തിരിച്ച് നല്‍കി പ്രശ്‌നം പരിഹരിക്കുമെന്ന് തഹസില്‍ദാര്‍ ഉറപ്പുനല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."