കെ.എസ്.ടി.യു ധര്‍ണ നടത്തി
തലശ്ശേരി: അധ്യാപക ദ്രോഹ നടപടികള്‍ പിന്‍വലിക്കുക, മുഴുവന്‍ അധ്യാപകര്‍ക്കും ജോലി സംരക്ഷണം നല്‍കുക, ബ്രോക്കണ്‍ സര്‍വിസുകള്‍ പെന്‍ഷനും മറ്റു ആനുകൂല്യങ്ങള്‍ക്കും പരിഗണന നല്‍കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് കെ.എസ്.ടി.യു തലശ്ശേരി സൗത്ത് സബ് ജില്ല കമ്മിറ്റിയുടെ നേതൃത്വത്തില്‍ എ.ഇ.ഒ ഓഫിസിനു മുന്നില്‍ ധര്‍ണ നടത്തി. ബഷീര്‍ ചെറിയാണ്ടി ധര്‍ണ ഉദ്ഘാടനം ചെയ്തു. എന്‍. അബ്ദുള്‍ അലി അധ്യക്ഷനായി. നസീര്‍ നല്ലൂര്‍, വി.കെ അബ്ദുല്‍ ബഷീര്‍, അബ്ദുള്‍ നാസിന്‍, മുസമ്മില്‍ സംസാരിച്ചു. ടി.കെ അബ്ദുല്‍ സലാം, എന്‍.കെ ഹാരിസ്, പി.കെ അബ്ദുസമദ്, ടി.ടി ഉമ്മര്‍, വി. അബ്ദുള്‍ ജലീല്‍, സിറാജുദ്ദീന്‍, പി.കെ മുഹമ്മദ് ഹാരിസ്, റിയാസ്, കെ. കുഞ്ഞമ്മദ് നേതൃത്വം നല്‍കി.ചൊക്ലി: ചൊക്ലി എ.ഇ.ഒ ഓഫിസിന് മുന്നില്‍ കെ.എസ്.ടി.യു ധര്‍ണ നടത്തി. ജില്ലാ മുസ്‌ലിം ലീഗ് ഉപാധ്യക്ഷന്‍ എന്‍.എ അബൂബക്കര്‍ ഉദ്ഘാടനം ചെയ്തു. കെ.എസ്.ടി.യു സംസ്ഥാന സെക്രട്ടറി എന്‍.എ. ഇസ്മാഈല്‍, ജില്ലാ ജനറല്‍ സെക്രട്ടറി സിദ്ദീഖ് കൂടത്തില്‍, റഫീഖ് കാരക്കണ്ടി, അബ്ദുല്‍ നാസര്‍ വി.കെ, നൗഷാദ് പി.കെ, ഷാനിദ് മേക്കുന്ന്, എം.പി അബ്ദുല്‍ കരീം, മുഹമ്മദ് ഹാരിസ് എം, സി.എം ബഷീര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."