HOME
DETAILS
MAL
കിണറ്റില്‍ വീണ രണ്ടു വയസുകാരനെ ചെറിയമ്മ രക്ഷപ്പെടുത്തി
backup
November 30 2018 | 06:11 AM
ആനക്കര: കളിച്ചുകൊണ്ടിരിക്കുന്നതിനിടയില്‍ കിണറ്റില്‍ വീണ രണ്ടു വയസുകാരന് രണ്ടാം ജന്മമേകിയത് പിതൃസഹോദരന്റെ ഭാര്യ.ചാത്തനൂര്‍ ഒഴുവത്ര കാഞ്ഞുള്ളി കൃഷ്ണരാജിന്റേയും സൗമ്യയുടേയും മകന് രണ്ടു വയസുള്ള അഭിമന്യുവാണ് ബുധനാഴ്ച 11 മണിയോടുകൂടി കിണറ്റില്‍ വീണത്. കുട്ടി കിണറ്റില്‍ വീണത് ശ്രദ്ധയില്‍പ്പെട്ടതും ചെറിയമ്മയായ ശ്രീക്കുട്ടി (24) ആഴമേറിയ കിണറ്റിലേക്കെടുത്തു ചാടി കുട്ടിയെ രക്ഷിക്കുകയായിരുന്നു. നിലവിളികേട്ട് തടിച്ചുകൂടിയ നാട്ടുകാര്‍ ഇരുവരേയും കരക്കെത്തിച്ചു. ശ്രീക്കുട്ടിയെ നാട്ടുകാര്‍ അഭിനന്ദിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."