ഡല്‍ഹിയെ പ്രകമ്പനംകൊള്ളിച്ച് കര്‍ഷക മാര്‍ച്ച്: സൗജന്യ സമ്മാനമല്ല, കര്‍ഷകര്‍ അവകാശങ്ങളാണ് തേടുന്നതെന്ന് രാഹുല്‍ ഗാന്ധി
ന്യൂഡല്‍ഹി: ലക്ഷങ്ങള്‍ അണനിരന്ന് രാജ്യതലസ്ഥാനത്തെ കര്‍ഷക മാര്‍ച്ച്. വായ്പ എഴുതിത്തള്ളുകയെന്നതടക്കമുള്ള ആവശ്യങ്ങള്‍ ഉന്നയിച്ച് വിവിധ കര്‍ഷക സംഘടനകള്‍ നടത്തിയ സംയുക്ത മാര്‍ച്ചില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി, സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി, ശരദ് യാദവ്, ഡി. രാജ, അരവിന്ദ് കെജ്‌രിവാള്‍ എന്നിവര്‍ സംബന്ധിച്ചു.
കര്‍ഷകരെ സഹായിക്കുന്നതില്‍ നിന്ന് കേന്ദ്രസര്‍ക്കാരിനെ തടയുന്നത് എന്താണെന്ന് രാഹുല്‍ ഗാന്ധി ചോദിച്ചു. സൗജന്യ സമ്മാനങ്ങളല്ല, അവരുടെ അവകാശങ്ങളാണ് കര്‍ഷകര്‍ ആവശ്യപ്പെടുന്നതെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.
സ്വാമിനാഥന്‍ കമ്മിറ്റി റിപ്പോര്‍ട്ട് നടപ്പിലാക്കണമെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ ആവശ്യപ്പെട്ടു. വ്യവസായികള്‍ക്ക് നല്‍കുന്നതിന്റെ 10 ശതമാനം ശ്രദ്ധ പോലും കര്‍ഷകര്‍ക്കു മേല്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കില്ലെന്നും കെജ്രിവാള്‍ കുറ്റപ്പെടുത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."