മദ്യ, ലഹരി വസ്തുക്കള്‍ കടത്ത് തടയാന്‍ പൊലിസ് നായയുടെ സേവനം ഉപയോഗപ്പെടുത്തണമെന്ന്
പനമരം: വയനാട്ടിലെ അതിര്‍ത്തി ഗ്രാമങ്ങളില്‍ നിന്നും ചെക്ക് പോസ്റ്റുകള്‍ വഴി മദ്യം, കഞ്ചാവ്, പുകയില ഉല്‍പന്നങ്ങള്‍ കടത്തുന്നത് തടയാന്‍ ചെക്ക്‌പോസ്റ്റുകളില്‍ ഉദ്യോഗസ്ഥര്‍ക്ക് പുറമെ പൊലിസ് നായയുടെ സേവനവും അനിവാര്യമാക്കണമെന്ന ആവശ്യമുയരുന്നു.
ചെക്ക് പോസ്റ്റ് ഉദ്യോഗസ്ഥരുടെയും എക്‌സൈസ് അധികൃതരുടെയും കണ്ണ് വെട്ടിച്ച് ദിനംപ്രതി ലക്ഷങ്ങളുടെ ലഹരി വസ്തുക്കളാണ് വയനാട്ടിലും കേരളത്തിലെ വിവിധ പ്രദേശങ്ങളിലും എത്തുന്നത്. ഓണാഘോഷവും മറ്റും ലക്ഷ്യം വെച്ച് മദ്യവും ലഹരി വസ്തുക്കളുടെ കടത്തും വ്യാപകമായിട്ടുണ്ട്.
ലഹരി പരിശോധനയ്ക്ക് പൊലിസ് നായയ്ക്ക് പ്രത്യേക പരിശീലനം ലഭ്യമാക്കണം. പച്ചക്കറി ലോറി, ഇറച്ചി കോഴി എന്നിവയും കര്‍ശന പരിശോധനക്ക് വിധേയമാക്കണം. വ്യക്തികളുടെ അരയിലും, ചാക്ക് കെട്ടിലും സ്വകാര്യ ബസുകളിലും സര്‍ക്കാര്‍ ബസുകളിലും കൊണ്ടുവരുന്ന ലഹരി വസ്തുക്കള്‍ പിടികൂടാന്‍ കഴിയുന്നില്ല. പൊലിസ് നായക്ക് പരിശീലനം നല്‍കിയാല്‍ ഒരു പരിധിവരെ ഇത്തരത്തിലുളള ലഹരി വസ്തുക്കള്‍ കടത്തുന്നത് തടയാമെന്നാണ് ഈ ആവശ്യമുന്നയിക്കുന്നവര്‍ വാദിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."