വിമാനത്താവളത്തില്‍ നിന്നും നഷ്ടപ്പെട്ട ബാഗ് തിരിച്ചു ലഭിച്ചില്ല ഉടമസ്ഥന്‍ നിയമ നടപടിക്കൊരുങ്ങുന്നു
വെള്ളമുണ്ട: വിമാനത്താവളത്തില്‍ നിന്നും നഷ്ടപ്പെട്ട ബാഗ് മാസങ്ങളായിട്ടും തിരിച്ചു ലഭിക്കാത്തതിനെ തുടര്‍ന്ന് ഉടമസ്ഥന്‍ നിയമ നടപടിക്കൊരുങ്ങുന്നു. കണ്ടത്തുവയല്‍ കുളങ്ങരത്ത് മുഹമ്മദലിയുടെ ബാഗാണ് എയര്‍പോര്‍ട്ടില്‍ വെച്ച് നഷ്ടമായത്.
ബഹ്‌റൈനില്‍ നിന്നും ജൂണ്‍ 22നാണ് മുഹമ്മദലി കൊച്ചി എയര്‍പോര്‍ട്ടില്‍ ഇറങ്ങിയത്. എയര്‍പോര്‍ട്ടില്‍ നിന്നും ബാഗ് ലഭിക്കാത്തതിനെ തുടര്‍ന്ന് അധികൃതര്‍ക്ക് പരാതി നല്‍കുകയും ചെയ്തിരുന്നു. ഇതേ തുടര്‍ന്ന് 6700 രൂപ നഷ്ടപരിഹാരം നല്‍കാമെന്ന് കാണിച്ച് എയര്‍പോര്‍ട്ട് അധികൃതര്‍ മുഹമ്മദലിക്ക് രേഖാമൂലം മറുപടി നല്‍കി. എന്നാല്‍ 80,000 രൂപയോളം വില വരുന്ന സാധനങ്ങള്‍ ബാഗിലുണ്ടായിരുന്നെന്നാണ് മുഹമ്മദലി പറയുന്നത്. രണ്ട് എമര്‍ജന്‍സി, ഇസ്തിരിപ്പെട്ടി, ടാബ്, രണ്ട് റെയില്‍കോട്ട്, ഡ്രസ്സുകള്‍, ഡയറി, മിഠായി തുടങ്ങിയവയാണ് ബാഗിലുണ്ടായിരുന്നത്. 23 വര്‍ഷമായി വിദേശത്ത് ചെയ്യുന്ന മുഹമ്മദലി പ്രവാസം ഉപേക്ഷിച്ച് തിരിച്ചെത്തിയതായിരുന്നു. അധികൃതര്‍ നല്‍കിയ നഷ്ടപരിഹാരം പര്യാപ്തമല്ലെന്ന് ചൂണ്ടിക്കാട്ടി നിയമനടപടിക്ക് ഒരുങ്ങുകയാണ് മുഹമ്മദലി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."