ആറങ്ങാടി മാര്‍ക്കറ്റില്‍ നിന്ന് പഴകിയ മത്സ്യങ്ങള്‍ പിടിച്ചെടുത്തു
കാഞ്ഞങ്ങാട്: നഗരസഭയിലെ ആറങ്ങാടി മത്സ്യമാര്‍ക്കറ്റില്‍ വില്പനയ്ക്കു വച്ച പഴകിയ മത്സ്യങ്ങള്‍ നാട്ടുകാരും നഗരസഭാധികൃതരും ചേര്‍ന്നു പിടിച്ചെടുത്തു. അഞ്ചു ദിവസം പഴക്കമുള്ള മത്സ്യങ്ങളാണ് വില്പനയ്ക്കു വച്ചതെന്നും ഇത് ഇവിടെ പതിവാണെന്നും നാട്ടുകാര്‍ നഗരസഭാ അധികൃതരോട് പരാതിപ്പെട്ടു.
റോഡരികില്‍ വച്ചുള്ള മത്സ്യ വില്പന അപകടങ്ങള്‍ വരുത്തിവെക്കാറുണ്ടെന്നും ഇതു തടയുന്നതിനും ആരോഗ്യം സംരക്ഷിക്കുന്നതിനും അധികൃതരുടെ ഭാഗത്തു നിന്നു കര്‍ശന നടപടിയുണ്ടാകണമെന്നും നാട്ടുകാര്‍ ആവശ്യപ്പെട്ടു.
നഗരസഭാ സ്റ്റാന്റിങ് കമ്മിറ്റി ചെയര്മാന് എന്‍. ഉണ്ണിക്കൃഷ്ണന്, കൗണ്‍സലര്‍മാരായ എ.ഡി ലത, മീര എന്നിവരും നഗരസഭ ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥനായ പി. സജേഷ് എന്നിവര്‍ സ്ഥലത്തെത്തി പഴകിയ മത്സ്യങ്ങള്‍ പിടിച്ചെടുക്കുകയായിരുന്നു. വില്പനക്കാര്ക്കെതിരേ കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്നും അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."