കേന്ദ്രാവിഷ്‌കൃത പദ്ധതി: പഞ്ചായത്തുകള്‍ കൂടുതല്‍ കാര്യക്ഷമമാകണമെന്ന് എം.പി
കാസര്‍കോട്: കേന്ദ്രാവിഷ്‌ക്കൃത പദ്ധതികള്‍ നടപ്പാക്കുന്നതില്‍ ബ്ലോക്ക്, ഗ്രാമപഞ്ചായത്തുകള്‍ കൂടുതല്‍ കാര്യക്ഷമമായി പ്രവര്‍ത്തിക്കണമെന്ന് ഡിസ്ട്രിക് ഡവലപ്പ്‌മെന്റ് കോ-ഓര്‍ഡിനേഷന്‍ ആന്‍ഡ് മോണിറ്ററിങ് കമ്മിറ്റി (ദിശ) അവലോകനയോഗത്തില്‍ പി. കരുണാകരന്‍ എം.പി ആവശ്യപ്പെട്ടു.
വിവിധ വകുപ്പുകള്‍ മുഖേന നടപ്പിലാക്കുന്ന കേന്ദ്രാവിഷ്‌കൃത പദ്ധതികളുടെ ജില്ലാതല ഏകോപനവും വിലയിരുത്തലുമാണ് ദിശ ചെയര്‍മാന്‍കൂടിയായ പി. കരുണാകരന്‍ എം.പിയുടെ അധ്യക്ഷതയില്‍ നടത്തിയത്. ദാരിദ്യലഘൂകരണ വിഭാഗം പ്രൊജക്ട് ഡയറക്ടര്‍ വി.കെ ദിലീപ് ആമുഖപ്രഭാഷണം നടത്തി.
കലക്ടറേറ്റ് മിനി കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ കെ. കുഞ്ഞിരാമന്‍ എം.എല്‍.എ, ജില്ലാ കലക്ടര്‍ കെ. ജീവന്‍ബാബു, എ.ഡി.എം കെ. അംബുജാക്ഷന്‍, ഡപ്യൂട്ടി കലക്ടര്‍ എന്‍. ദേവിദാസ്, നബാഡ് എ.ജി.എം ജ്യോതിസ് ജഗന്നാഥ് പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."