നവോത്ഥാന സമിതിയില്‍ വീണ്ടും വിള്ളല്‍
കൊല്ലം: ശബരിമല യുവതീപ്രവേശന വിധിയെ തുടര്‍ന്ന് നവോത്ഥാന സമിതിയില്‍ വീണ്ടും വിള്ളല്‍. യുവതീപ്രവേശനത്തിന് എതിരായ സര്‍ക്കാര്‍ നിലപാട് പിന്‍വലിക്കണമെന്നും സര്‍ക്കാരിന് സംഘ്പരിപാറിനെ ഭയമാണെന്നും നവോത്ഥാനമൂല്യ സംരക്ഷണ സമിതി സംസ്ഥാന ഓര്‍ഗനൈസിംഗ് സെക്രട്ടറി പി.രാമഭദ്രന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
കഴിഞ്ഞതവണ സംഘ്പരിവാര്‍ ചെയ്ത ജോലിയാണ് ഇപ്പോള്‍ പൊലിസ് ചെയ്യുന്നത്. ദര്‍ശനത്തിനെത്തുന്ന വനിതകളുടെ വയസ് തിരിക്കുന്ന ജോലിയാണ് ഇവിടെ പൊലിസിന്. കോടതി വിധി തെറ്റായി വ്യാഖ്യാനിക്കുന്ന നയം സര്‍ക്കാരിന് ഭൂഷണമല്ല. ശബരിമലയില്‍ രക്തപ്പുഴ ഒഴുക്കുമെന്ന് പറഞ്ഞ സംഘപരിവാറിന്റെ അക്രമം ഭയന്നാണോ നയം മാറ്റിയതെന്ന് സര്‍ക്കാര്‍ വ്യക്തമാക്കണമെന്ന് അദ്ദേഹം പറഞ്ഞു.
സര്‍ക്കാരിന്റെ നയംമാറ്റം സംബന്ധിച്ച ചോദ്യത്തിന് വിധിയില്‍ നിയമോപദേശം തേടിയിട്ടുണ്ടെന്നാണ് മുഖ്യമന്ത്രി പറഞ്ഞ്. ശബരിമലയില്‍ യുവതീപ്രവേശനം സാധ്യമാണെന്ന കോടതിവിധിയാണ് നിലനില്‍ക്കുന്നത്. എന്നാല്‍ ഇല്ലാത്ത വിധിയുടെ പേരുപറഞ്ഞ് സര്‍ക്കാര്‍ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണ്. ശബരിമലയില്‍ തന്ത്രിക്കും പന്തളം കൊട്ടാരത്തിനും ഒരു കാര്യവുമില്ല. ശബരിമല മലയരയരുടെ ക്ഷേത്രമാണെന്നതില്‍ തര്‍ക്കമില്ല. നവോത്ഥാന സമിതി സര്‍ക്കാര്‍ സംഘടനയായി മാറിയെന്നും യുവതീപ്രവേശനവിധിക്ക് അനുകൂലമായി കാമ്പയിന്‍ സംഘടിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."