ബി.എസ്.എന്‍.എല്‍ ജില്ലയില്‍ 30 വൈഫൈ ഹോട്ട്‌സ്‌പോട്ടുകള്‍ സ്ഥാപിക്കും
മലപ്പുറം: ജില്ലയില്‍ 30 പ്രദേശങ്ങളില്‍ ഫോര്‍ ജി പ്ലസ് വേഗതയില്‍ ബി.എസ്.എന്‍.എല്‍ ഇന്റര്‍നെറ്റ് വൈഫൈ ഹോട്ട്‌സ്‌പോട്ട് കണക്ഷന്‍ ലഭ്യമാക്കാനൊരുങ്ങുന്നു. 14 സ്ഥലങ്ങളില്‍ ഹോട്ട്‌സ്‌പോട്ട് നിലവില്‍ ലഭ്യമാകുന്നുണ്ട്. നാലിടങ്ങളില്‍ പ്രവൃത്തികള്‍ പുരോഗമിക്കുകയാണ്. ഇവിടങ്ങളില്‍ ഉടനെ ഹോട്ട്‌സ്‌പോട്ട് സൗകര്യം ലഭ്യമാകുമെന്നു മലപ്പുറം സര്‍ക്കിള്‍ ജനറല്‍ മാനേജര്‍ എ.എസ് സുകുമാരന്‍ പറഞ്ഞു.
നഗരപ്രദേശങ്ങളില്‍ 249 രൂപയ്ക്ക് അണ്‍ലിമിറ്റഡ് ബ്രോഡ് ബാന്‍ഡ് കണക്ഷന്‍ ലഭ്യമാക്കുന്ന പ്ലാന്‍ അവതരിപ്പിച്ചിട്ടുണ്ട്. 240 രൂപയാണ് നിലവില്‍ മാസവാടകയായി നല്‍കുന്നത്. ഇതാണ് ഒന്‍പതു രൂപ വര്‍ധിച്ച് അണ്‍ലിമിറ്റഡായി ലഭ്യമാക്കുക. ബി.എസ്.എന്‍.എല്ലിന്റെ 1,48,141 ലാന്‍ഡ്‌ലൈന്‍, 42,707 ബ്രോഡ് ബാന്‍ഡ് കണക്ഷനുകളാണ് ആകെ ജില്ലയിലുള്ളത്. ഈ സാമ്പത്തിക വര്‍ഷം പുതിയ 36,000 ബ്രോഡ് ബാന്‍ഡും 24,000 ലാന്‍് ലൈന്‍ കണക്ഷനുകളുമാണ് ലക്ഷ്യമിടുന്നത്. 69 ഏരിയകളില്‍ ഫോര്‍ ജി സേവനങ്ങളും ഈ വര്‍ഷം തുടങ്ങും.
110 ത്രീ ജി സൈറ്റുകളും 28 ടു ജി സൈറ്റുകളും അടുത്ത മാസങ്ങളിലായി ആരംഭിക്കും. ബി.എസ്.എന്‍.എല്ലില്‍നിന്നു പോര്‍ട്ട് ചെയ്തു പോകുന്നവരെ തിരികെ കൊണ്ടുവരാന്‍ മൂന്ന്, നാല്, അഞ്ച് തിയതികളില്‍ എല്ലാ എക്‌സ്‌ചേഞ്ചുകളിലും റീ കണക്ഷന്‍ മേള സംഘടിപ്പിക്കും. അടുത്ത നാലു മാസത്തിനുള്ളില്‍ സംസ്ഥാനമൊട്ടാകെ ഒരു കോടി പുതിയ കണക്ഷനുകളാണ് പ്രതീക്ഷിക്കുന്നത്. ഇതില്‍ ജില്ലയ്ക്കു രണ്ട്ു ലക്ഷമാണ് ടാര്‍ജറ്റ്.
ബ്രോഡ് ബാന്‍ഡ് വൈറസ് ബാധയുണ്ടായതിനെ തുടര്‍ന്ന് ഉപഭോക്താക്കള്‍ക്കു പാസ്‌വേഡ് മാറ്റിനല്‍കുന്നതിനു ഞായറാഴ്ചയും എക്‌സ്‌ചേഞ്ചുകള്‍ തുറന്നുപ്രവര്‍ത്തിക്കും. വാര്‍ത്താസമ്മേളനത്തില്‍ അഡ്മിന്‌സ്‌ട്രേഷന്‍ ആന്‍ഡ് പ്ലാനിങ് ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ എ.എസ് രാജു, ഫിനാന്‍സ്മാനേജര്‍ ഇ.പി ശ്രീകുമാര്‍, മാര്‍ക്കറ്റിങ് ജനറല്‍ മാനേജര്‍ ആര്‍. രവിശങ്കര്‍, സി.എഫ്.എ ജനറല്‍ മാനേജര്‍ എച്ച്.എം ഷൊറട്ടുര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."