HOME
DETAILS

ഇതോ ബി.ജെ.പിയുടെ അജന്‍ഡയുടെ ഫലം

  
backup
November 30 2018 | 19:11 PM

suprabhaatham-todays-article-1-12-2018-ramesh-chennithala

രമേശ് ചെന്നിത്തല#

 


കേരളത്തിലുള്ളവരാരും മറക്കാന്‍ വഴിയില്ല ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് പി.എസ് ശ്രീധരന്‍പിള്ളയുടെ ആ വീമ്പുപറച്ചില്‍. ''നമ്മളൊരു വരവരച്ചു, അതിലൂടെ എല്ലാവര്‍ക്കും നടക്കേണ്ടിവന്നു. നമ്മള്‍ തീരുമാനിച്ച അജന്‍ഡയാണ് ശബരിമല വിഷയത്തില്‍ കേരളത്തിലിപ്പോള്‍ നടക്കുന്നത്.'' ഇങ്ങനെ എന്തെല്ലാമായിരുന്നു മേനി പറച്ചില്‍.
ശബരിമല വിഷയത്തില്‍ ബി.ജെ.പി നിശ്ചയിച്ച അജന്‍ഡ പ്രാവര്‍ത്തികമാകുന്നതോടെ കേരളത്തില്‍ ബി.ജെ.പിയും സി.പി.എമ്മും മാത്രമേ അവശേഷിക്കൂ എന്നു പറയാനുള്ള തൊലിക്കട്ടികൂടി ശ്രീധരന്‍പിള്ളയ്ക്കുണ്ടായി. വരാന്‍ പോകുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കേരളത്തിലെ 20 സീറ്റും തങ്ങളുടെ വര്‍ഗീയ അജന്‍ഡയിലൂടെ നേടിയെടുക്കാന്‍ കഴിയുമെന്ന വ്യാമോഹമായിരുന്നു ബി.ജെ.പിക്കെന്നു തോന്നുന്നു.
മോഹം നല്ലതാണ്. നടക്കുമെന്നുറപ്പില്ലാത്ത സുന്ദരസ്വപ്നങ്ങള്‍ കാണുന്നതിനെയും കുറ്റം പറയാന്‍ കഴിയില്ല. എന്നാല്‍, ഒരിക്കലും നടക്കില്ലെന്ന് തനിക്കു തന്നെ ഉറപ്പുള്ള സ്വപ്നങ്ങളെക്കുറിച്ചു പുരപ്പുറത്തു കയറി വിളിച്ചുപറയുന്നതു സാമാന്യബുദ്ധിയുള്ളവരാരും ചെയ്യുന്ന പണിയല്ല. ശബരിമല വിഷയത്തിലൂടെ കേരളത്തില്‍ വര്‍ഗീയവിദ്വേഷം വമിപ്പിച്ചു രാഷ്ട്രീയനേട്ടമുണ്ടാക്കാമെന്ന ബി.ജെ.പിയുടെ ശ്രമം ഇവിടത്തെ ഉദ്ബുദ്ധരായ ജനത മുളയിലേ നുള്ളിക്കളഞ്ഞിരിക്കുന്നത് അവരെ ആദ്യമേ ഓര്‍മിപ്പിക്കട്ടെ.
ബി.ജെ.പിയുടെ വര്‍ഗീയതയുടെ ചോറ് കേരളത്തില്‍ വേവുമോ എന്നറിയാന്‍ അടുത്ത ലോക്‌സഭാ തെരഞ്ഞെടുപ്പുവരെ പോകേണ്ട കാര്യമില്ല. തങ്ങള്‍ നാലുപാടു നിന്നും വര്‍ഗീയവിഷം ചീറ്റിക്കൊണ്ടിരിക്കുന്ന ഇതേ സമയത്തു നടന്ന തദ്ദേശസ്വയം ഭരണസ്ഥാപനങ്ങളിലെ വിവിധ വാര്‍ഡുകളിലേയ്ക്കുള്ള ഉപതെരഞ്ഞെടുപ്പു ഫലത്തിലൂടെ ശ്രീധരന്‍പിള്ളയും സഹസംഘ്പരിവാറുകാരും ഒന്നു കണ്ണോടിക്കുന്നതു നല്ലതാണ്. തങ്ങളുടെ വ്യാമോഹത്തിന്റെ കഞ്ഞിക്കലം അടുപ്പില്‍നിന്നു വാങ്ങിവയ്ക്കുന്നതാണു നല്ലതെന്ന് അവര്‍ക്ക് അപ്പോള്‍ ബോധ്യമാകും.
27 ഗ്രാമപഞ്ചായത്ത്, 5 ബ്ലോക്ക് പഞ്ചായത്ത്, 6 നഗരസഭ, ഒരു കോര്‍പറേഷന്‍ വാര്‍ഡ് എന്നിങ്ങനെ ആകെ 39 വാര്‍ഡുകളിലേയ്ക്കാണ് ഉപതെരഞ്ഞെടുപ്പു നടന്നത്. അതില്‍ ബി.ജെ.പിക്കു കിട്ടിയ സീറ്റ് ആകെ രണ്ടെണ്ണം മാത്രം. ശബരിമല സ്ത്രീപ്രവേശന വിഷയത്തില്‍ തങ്ങള്‍ വരച്ച വരയിലൂടെയും തങ്ങള്‍ തയ്യാറാക്കിയ അജന്‍ഡയിലൂടെയുമാണു കാര്യങ്ങള്‍ പോകുന്നതെന്നു വീമ്പടിച്ച ശ്രീധരന്‍പിള്ളയ്ക്കും ബി.ജെ.പിക്കാര്‍ക്കും ഇപ്പോള്‍ എന്തു പറയാനുണ്ട്. ബി.ജെ.പിയും എസ്.ഡി.പി.ഐയും തുല്യമാണ്, രണ്ടു സീറ്റ് വീതം. വര്‍ഗീയത കേരളത്തില്‍ വേരൂന്നില്ലെന്ന് ഉദ്ബുദ്ധരായ കേരളജനത ഈ വര്‍ഗീയ പാര്‍ട്ടികളെ ബോധ്യപ്പെടുത്തുകയാണ് ഈ ഫലത്തിലൂടെ.
ശ്രീധരന്‍പിള്ള പ്രഖ്യാപിച്ച അജന്‍ഡയില്‍ മയങ്ങി കേരളജനത മൊത്തം അവര്‍ക്കു പിന്നാലെ പോയിരുന്നെങ്കില്‍ കേരളത്തിലെ വിവിധ ജില്ലകളിലെ വിവിധ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ 39 വാര്‍ഡുകളിലേയ്ക്കായി നടന്ന തെരഞ്ഞെടുപ്പില്‍ ഇത്തരമൊരു ദയനീയ ചിത്രമാണോ ബി.ജെ.പിയുടെ ചുമരിലുണ്ടാവുക. വിശ്വാസികളുടെ പക്ഷത്തു നിന്ന് അവര്‍ക്കു വേണ്ടി നിയമത്തിന്റെ പാതയിലൂടെ ജനാധിപത്യമര്യാദയുള്ള പോരാട്ടം നടത്തുന്നതിനു പകരം ഗുണ്ടാവിളയാട്ടം നടത്തിയാല്‍ വിശ്വാസികള്‍ തങ്ങള്‍ക്കൊപ്പം ഓടിയെത്തുമെന്നു കരുതുന്നവര്‍ വിഡ്ഢികളുടെ സ്വര്‍ഗത്തിലാണ്. അവര്‍ക്ക് ഇത്തരം തിരിച്ചടികള്‍ കിട്ടുമ്പോഴേ കാര്യം മനസ്സിലാകൂ.
ശബരിമല പ്രശ്‌നത്തിലൂടെ ബി.ജെ.പിയെ ശക്തിപ്പെടുത്തി കോണ്‍ഗ്രസ്സിനെയും അതുവഴി യു.ഡി.എഫിനെയും ഇല്ലാതാക്കി ന്യൂനപക്ഷവോട്ടു മുഴവന്‍ തങ്ങളുടെ പെട്ടിയിലാക്കി എക്കാലവും ഭരണത്തിലിരിക്കാമെന്നു കണക്കുകൂട്ടിയവരാണ് സി.പി.എം. തദ്ദേശസ്വയം ഭരണസ്ഥാപനങ്ങളിലെ 39 വാര്‍ഡുകളിലേയ്ക്കു നടന്ന ഈ ഉപതെരഞ്ഞെടുപ്പില്‍ തങ്ങളുടെ മോഹം നിറവേറിയെന്ന അവകാശവാദവുമായി അവര്‍ രംഗത്തു വരാന്‍ ശ്രമിക്കുമെന്നുറപ്പാണ്. അതിന് അവര്‍ കണക്കിലെ ചില ചെപ്പടി വിദ്യകള്‍ കാണിക്കും.
അതിങ്ങനെയായിരിക്കും. തെരഞ്ഞെടുപ്പു നടന്നത് 39 വാര്‍ഡിലേയ്ക്ക്. എല്‍.ഡി.എഫ് ജയിച്ചത് 21 സീറ്റില്‍. യു.ഡി.എഫിനു കിട്ടിയത് 12 സീറ്റ്. അപ്പോള്‍ ഞങ്ങളല്ലേ നേട്ടം കൈവരിച്ചതെന്നും ഞങ്ങളുടെ രാഷ്ട്രീയനിലപാടല്ലേ ജനം വിശ്വസിച്ചതെന്നും അവര്‍ അവകാശപ്പെടാം. ഇതു ശരിയാണല്ലോ എന്ന് ഒറ്റനോട്ടത്തില്‍ ആളുകള്‍ വിശ്വസിച്ചുവെന്നും വരാം.
എന്നാല്‍, യാഥാര്‍ഥ്യമെവിടെയാണ്. എല്‍.ഡി.എഫിന് കഴിഞ്ഞ തവണയുണ്ടായിരുന്ന 22 സീറ്റ് ഇത്തവണ 21 ആയി കുറയുകയാണു ചെയ്തത്. അവര്‍ക്കു നേരത്തേ തന്നെ ഭൂരിപക്ഷമുണ്ടായിരുന്ന സീറ്റുകള്‍ നിലനിര്‍ത്തുന്നത് എങ്ങനെ നേട്ടം കൊയ്യലാകും. യു.ഡി.എഫിന് കാര്യമായ നേട്ടം കൊയ്യാന്‍ കഴിഞ്ഞില്ലെന്നത് നേരാണ്. എങ്കിലും തിരിച്ചടിയുണ്ടായില്ല. ബി.ജെ.പിയും സി.പി.എമ്മും വര്‍ഗീയരാഷ്ട്രീയം കളിച്ചിട്ടും യു.ഡി.എഫിനു ജനപിന്തുണ നിലനിര്‍ത്താനായത് ആത്മവിശ്വാസം നല്‍കുന്ന കാര്യമാണ്.
ഈ തദ്ദേശസ്വയംഭരണ ഉപതെരഞ്ഞെടുപ്പോടെ ഒരു കാര്യം ഉറപ്പായി. ബി.ജെ.പി വെറും കടലാസു പുലിയാണ്. നരേന്ദ്രമോദിയും അമിത്ഷായുമുള്‍പ്പെടെയുള്ള അവരുടെ നേതാക്കള്‍ നടത്തുന്ന രാഷ്ട്രീയ,വര്‍ഗീയ നാടകങ്ങള്‍ തങ്ങളെ രക്ഷിക്കാനല്ലെന്നു ജനം തിരിച്ചറിഞ്ഞിരിക്കുന്നു. വര്‍ഗീയത ആളിക്കത്തിച്ച ഇക്കാലത്തും ബി.ജെ.പിക്ക് തിരിച്ചടിയാണുണ്ടായതെങ്കില്‍ ലോക്‌സഭാ തെരഞ്ഞെടുപ്പു കാലത്ത് ഒരു സീറ്റില്‍ പോലും കെട്ടിവച്ച കാശു കിട്ടാതെ പരാജയപ്പെടുന്ന പാര്‍ട്ടിയായി അവര്‍ മാറും.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അബൂദബിയിൽ ഒക്ടോബർ 9 വരെ മഴയ്ക്ക് സാധ്യത

uae
  •  2 months ago
No Image

വ്യാപക ട്രാഫിക് പരിശോധനയുമായി കുവൈത്ത്; 42,245 നിയമലംഘനങ്ങൾ കണ്ടെത്തി

Kuwait
  •  2 months ago
No Image

സഊദി അറേബ്യ: അൽ ഉലയിലെ ആകാശോത്സവം സമാപിച്ചു

Saudi-arabia
  •  2 months ago
No Image

ഷാർജ; പെർഫ്യൂംസ് ആൻഡ് ഊദ് എക്സിബിഷന്റെ രണ്ടാം പതിപ്പിന് ആരംഭം

uae
  •  2 months ago
No Image

വ്യവസായി മുംതാസ് അലിയുടെ ആത്മഹത്യക്ക് പിന്നില്‍ ആറംഗ സംഘം; ഹണിട്രാപ്പില്‍പ്പെടുത്തി 50 ലക്ഷം രൂപ കൈക്കലാക്കി

National
  •  2 months ago
No Image

പ്രവാസികൾക്ക് തിരിച്ചടിയായി ഒമാന്റെ പുതിയ തീരുമാനം; സെമി സ്കിൽഡ് തൊഴിലുകളിൽ വ്യവസായ ലൈസൻസ് നിയന്ത്രണം

oman
  •  2 months ago
No Image

ഗോൾഡൻ വിസ; സ്വകാര്യ സ്‌കൂൾ അധ്യാപകർക്ക് 15 മുതൽ അപേക്ഷിക്കാം

uae
  •  2 months ago
No Image

കറന്റ് അഫയേഴ്സ്-07-10-2024

PSC/UPSC
  •  2 months ago
No Image

ഡിജിറ്റൽ ചാനലുകളിലൂടെ ആർ.ടി.എക്ക് 3.7 ബില്യൺ ദിർഹം വരുമാനം

uae
  •  2 months ago
No Image

ഇസ്രാഈലിന് തിരിച്ചടി; ഹിസ്ബുല്ല ആക്രമണത്തിൽ ഐഡിഎഫ് ചീഫ് വാറന്റ് ഓഫീസര്‍ കൊല്ലപ്പെട്ടതായി സ്ഥിരീകരണം

International
  •  2 months ago