ഇന്ത്യന്‍ ആധിപത്യം
കൊല്‍ക്കത്ത: ബംഗ്ലാദേശിനെതിരേയുള്ള ആദ്യ പിങ്ക് ബോള്‍ ഡേ നൈറ്റ് ക്രിക്കറ്റ് ടെസ്റ്റ് മത്സരത്തില്‍ ഇന്ത്യക്ക് മുന്‍തൂക്കം. മത്സരത്തിന്റെ ആദ്യദിനം തന്നെ ബംഗ്ലാദേശ് ടീം കൂടാരം കയറി. ബൗളര്‍മാര്‍ നിറഞ്ഞാടിയ മത്സരത്തില്‍ ഇശാന്ത് ശര്‍മയുടെ തീപാറുന്ന പന്തിന് മുന്നിലാണ് ബംഗ്ലാദേശ് ടീം തകര്‍ന്നടിഞ്ഞത്.
പ്രവചനങ്ങള്‍പോലെ ഇന്ത്യക്ക് തന്നെയായിരുന്നു മത്സരത്തിന്റെ തുടക്കം മുതല്‍ മേധാവിത്വം. ഉജ്ജ്വല ബൗളിങിലൂടെ ബംഗ്ലാദേശിനെ ഒന്നാമിന്നിങ്‌സില്‍ 106 റണ്‍സിനു എറിഞ്ഞിട്ട ഇന്ത്യ ആദ്യ ദിനം സ്റ്റംപെടുക്കുമ്പോള്‍ മൂന്നു വിക്കറ്റിന് 174 റണ്‍സെന്ന ശക്തമായ നിലയിലാണ്. ക്യാപ്റ്റന്‍ വിരാട് കോഹ്‌ലിക്കൊപ്പം (59*) വൈസ് ക്യാപ്റ്റന്‍ അജിങ്ക്യ രഹാനെയാണ് (23*) ക്രീസില്‍. ഏഴുവിക്കറ്റ് ശേഷിക്കെ ഇന്ത്യക്ക് 68 റണ്‍സിന്റെ ലീഡു@ണ്ട്.
93 പന്തില്‍ എട്ടു ബൗണ്ട@റികളോടെയാണ് കോഹ്‌ലി ഇന്ത്യയുടെ ടോപ്‌സ്‌കോററായത്. ചേതേശ്വര്‍ പൂജാരയാണ് (55) മറ്റൊരു പ്രധാന സ്‌കോറര്‍. 105 പന്തില്‍ എട്ടു ബൗ@ണ്ടറികള്‍ അദ്ദേഹത്തിന്റെ ഇന്നിങ്‌സിലുണ്ട@ായിരുന്നു. രോഹിത് ശര്‍മ (21), മായങ്ക് അഗര്‍വാള്‍ (14) എന്നിവരാണ് ഇന്നലെ പുറത്തായ മറ്റു കളിക്കാര്‍. ബംഗ്ലാദേശിനായി പേസര്‍ ഇബാദത്ത് ഹുസൈന്‍ ര@ണ്ടു വിക്കറ്റെടുത്തു. ടോസിനു ശേഷം ബാറ്റിങ് തിരഞ്ഞെടുത്ത ബംഗ്ലാദേശിനെ 106 റണ്‍സില്‍ ഇന്ത്യ എറിഞ്ഞിട്ടു. 10 വിക്കറ്റുകളും കൊയ്തത് പേസര്‍മാരായിരുന്നു.
12 ഓവറില്‍ നാലു മെയ്ഡനുള്‍പ്പെടെ 22 റണ്‍സ് മാത്രം വിട്ടുകൊടുത്താണ് ഇഷാന്ത് അഞ്ചു പേരെ പുറത്താക്കിയത്. ഉമേഷ് യാദവ് മൂന്നു വിക്കറ്റെടുത്തപ്പോള്‍ മുഹമ്മദ് ഷമിക്ക് ര@ണ്ടുവിക്കറ്റ് ലഭിച്ചു. ബംഗ്ലാ നിരയില്‍ മൂന്നു പേര്‍ മാത്രമേ ബാറ്റിങില്‍ രണ്ട@ക്കം കടന്നുള്ളൂ. 29 റണ്‍സെടുത്ത ഓപ്പണര്‍ ഷാദ്മാന്‍ ഇസ്‌ലാമാണ് ടോപ്‌സ്‌കോറര്‍. ലിറ്റണ്‍ ദാസ് (24), നയീം ഹസന്‍ (19) എന്നിവരും രണ്ട@ക്കം തികച്ചു. ക്യാപ്റ്റന്‍ മുഅ്‌നുല്‍ ഹഖ്, മുഹമ്മദ് മിതുന്‍, മുഷ്ഫിഖുര്‍ റഹീം എന്നിവര്‍ അക്കൗ@ണ്ട് തുറക്കാന്‍ പോലുമാവാതെയാണ് ക്രീസ് വിട്ടത്. ടോസ് ലഭിച്ച ബംഗ്ലാദേശ് നായകന്‍ മുഅ്‌നുല്‍ ഹഖ് ബാറ്റ് ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു. പിങ്കില്‍ നിറഞ്ഞ ഈഡന്‍ ഗാര്‍ഡന്‍സില്‍ താര നിബിഡമായ വേദിയിലാണ് ഇന്ത്യ ചരിത്രത്തിലെ ആദ്യത്തെ ഡേ നൈറ്റ് ടെസ്റ്റില്‍ ഇറങ്ങിയത്. ആദ്യ ടെസ്റ്റില്‍ ഇന്നിങ്‌സ് വിജയം കൊയ്ത അതേടീമിനെ തന്നെ ഇന്ത്യ ഈഡനിലും നിലനിര്‍ത്തുകയായിരുന്നു..
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."