ജ്വല്ലറി തട്ടിപ്പ്: നീതി കിട്ടിയില്ലെന്നു നിക്ഷേപകര്‍
ചങ്ങരംകുളം: അവതാര്‍ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്‌സിന്റെ നിക്ഷേപത്തട്ടിപ്പില്‍ നീതി കിട്ടിയില്ലെന്നു തട്ടിപ്പിനിരയായവര്‍. മുഖ്യമന്ത്രിയടക്കമുള്ളവര്‍ക്കു പരാതി നല്‍കിയെങ്കിലും ഇതുവരെ നടപടിയുണ്ടായിട്ടില്ലെന്നും ഇവര്‍ ആരോപിച്ചു.
വിവാഹത്തിനുള്ള പണം നേരത്തേ നിക്ഷേപിച്ചാല്‍ വിവാഹസമയത്ത് ആഭരണങ്ങളായി തിരികെനല്‍കുമെന്നും ഒരു ലക്ഷം നിക്ഷേപിക്കുമ്പോള്‍ പലിശയ്‌ക്കൊപ്പം പത്തു ശതമാനം ലാഭവിഹിതം ലഭിക്കുമെന്നും വിശ്വസിപ്പിച്ചായിരുന്നു തട്ടിപ്പ്.
നീതി കിട്ടുംവരെ സമരവുമായി മുന്നോട്ടുപോകുമെന്നു നിക്ഷേപത്തട്ടിപ്പിന് ഇരയായവരുടെ സമരസമിതി കണ്‍വീനര്‍ അബൂബക്കര്‍ പറഞ്ഞു. മലപ്പുറം, എറണാകുളം, പാലക്കാട്, തൃശ്ശൂര്‍ ജില്ലകളിലുള്ളവരാണ് തട്ടിപ്പിനിരയായത്.
അവതാര്‍ ഗോള്‍ഡ് ജ്വല്ലറി ഉടമ യു. അബ്ദുല്ലയുടെയും സഹോദരന്‍മാരുടെയും പേരിലാണ് ഇവര്‍ പരാതി നല്‍കിയിരിക്കുന്നത്.
പ്രതികളെ അറസ്റ്റ് ചെയ്‌തെങ്കിലും തങ്ങള്‍ക്കുണ്ടായ നഷ്ടത്തിനു പരിഹാരമായില്ലെന്ന് സമിതി ആരോപിക്കുന്നു. അതേസമയം, വ്യാഴാഴ്ച അറസ്റ്റിലായ അബ്ദുല്ലയുടെ ഭാര്യ ഫൗസിയ അബ്ദുല്ലയ്ക്കു പെരുമ്പാവൂര്‍ കോടതി ജാമ്യം നിഷേധിച്ചു. ഇവരെ രണ്ടു ദിവസത്തെ പൊലിസ് കസ്റ്റഡിയില്‍ വിട്ടു.
പെരുമ്പാവൂരിലെ ഒരു ജ്വല്ലറി ഏറ്റെടുത്തു നടത്താമെന്നു കരാര്‍ ഒപ്പുവച്ച ശേഷം ഉടമയുടെ പക്കല്‍നിന്ന് 12 കോടി രൂപയുടെ സ്വര്‍ണം തട്ടിയെടുത്ത കേസില്‍ പെരുമ്പാവൂരിലെ ഫഫാസ് ഗോള്‍ഡ് ജ്വല്ലറി ഉടമ വെങ്ങോല പട്ടരുമഠം സലീമിന്റെ പരാതിയിലാണ് അറസ്റ്റ്. അവതാര്‍ ഉടമ യു. അബ്ദുല്ലയെ നേരത്തെ ഇതേ കേസില്‍ അറസ്റ്റ് ചെയ്തിരുന്നു.
ഫൗസിയയും മകന്‍ ഫാരിസും ഗള്‍ഫിലേക്കു കടന്നതിനാല്‍ അറസ്റ്റ് ചെയ്യാന്‍ കഴിഞ്ഞിരുന്നില്ല. മുന്‍കൂര്‍ ജാമ്യമെടുത്തു കേരളത്തിലേക്കു മടങ്ങിയെത്തിയതിനു പിന്നാലെ ചാവക്കാട്ടുനിന്നാണ് ഫൗസിസയെ അറസ്റ്റ് ചെയ്തത്. ഫാരിസിനെ പിടികൂടിയിട്ടില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."