പ്ലാസ്റ്റിക് കുപ്പികളില്‍ നിന്നും ഇഷ്ടിക നിര്‍മാണം: മികവൊരുക്കിയ വിദ്യാര്‍ഥികള്‍ക്ക് പുരസ്‌കാരം
തൃശൂര്‍: ഉപയോഗിച്ച പ്ലാസ്റ്റിക് കുപ്പികളെ ഉരുക്കി പൊടിച്ച് മണലും, സിമന്റും ചേര്‍ത്ത് ഇഷ്ടിക നിര്‍മാണത്തിന് ഉപയോഗിക്കാമെന്ന് കണ്ടെത്തിയ വിദ്യാര്‍ഥികള്‍ക്ക് പുരസ്‌കാരം. സൗഹൃദയ കോളജ് ഒഫ് എന്‍ജിനിയറിങ് വിദ്യാര്‍ഥികളായ ഗോകില ചന്ദ്രന്‍, റീബാറോയ്, പ്രഭാ ജോണ്‍, ക്രിസ്റ്റിജോണ്‍, റുക്‌സാന ഹംസ, ബിജോഷ എന്നിവര്‍ക്കാണ് 2016 ലെ ടെക്‌ടോപ്പ് പുരസ്‌കാരം. മന്ത്രി സി. രവീന്ദ്രനാഥില്‍ നിന്നും ഒരുലക്ഷം രൂപയുടെ കാഷ് അവാര്‍ഡ് വിദ്യാര്‍ഥികള്‍ ഏറ്റുവാങ്ങി.
ക്ഷണനേരം കൊണ്ട് അടയ്ക്ക പൊതിച്ച് വൃത്തിയാക്കുന്ന ഉപകരണമായ അരിക്കിനട്ട് ഹസ്‌കിംഗ്ടൂള്‍ അവതരിപ്പിച്ച അമല്‍ജ്യോതി എന്‍ജിനിയറിങ് കോളജിലെ അലന്‍ അനില്‍, അജിന്‍ ഓമനക്കുട്ടന്‍, ആകാശ് സി.എം., ജിഷ്ണുരാജീവ് തുടങ്ങിയവര്‍ രണ്ടാം സമ്മാനമായ 50,000 രൂപ ഏറ്റുവാങ്ങി.
രോഗികള്‍ക്ക് മരുന്നു കഴിക്കാനുള്ള സമയവും അവശേഷിക്കുന്ന മരുന്നുകളുടെ വിവരങ്ങളും മൊബൈല്‍ ആപ്പിലൂടെ അറിയിക്കുന്ന പദ്ധതിയായ ഇന്റലിജന്റ് ടാബ്ലറ്റ് ഡിസ്പന്‍സര്‍ അവതരിപ്പിച്ച മുംബൈ സെന്റ് ഫ്രാന്‍സിസ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ്‌ടെക്‌നോളജിയിലെ ഫ്‌ളേവിയന്‍ പെഗാഡോ, അങ്കിത്ഷാനു, തന്‍വി,സിന്‍ഹ, നേഹ തുടങ്ങിയവര്‍ മൂന്നാംസ്ഥാനവും നേടി.
രാജ്യത്തെ വിവിധ എന്‍ജിനീയറിങ് കോളജുകളിലെ വിദ്യാര്‍ഥികള്‍ അവതരിപ്പിച്ച സാങ്കേതിക പദ്ധതികളുടെ മത്സരമായ ടെക്‌ടോപ്പ് കഴിഞ്ഞ രണ്ടുദിവസങ്ങളിലായി സഹൃദയ കോളജില്‍ നടന്നുവരികയായിരുന്നു. പരസ്പരം മനസിലാക്കുവാനും സ്വയം മനസിലാക്കുവാനുമുള്ള ഉത്സവമാണ് മത്സരങ്ങള്‍ എന്നും മനുഷ്യനെ ഡോക്ടറോ, എന്‍ജിനീയറോ ആക്കുന്നതു മാത്രമല്ലകൂടുതല്‍ മാനുഷീകമൂല്യങ്ങള്‍ ഉള്‍ക്കൊള്ളാന്‍ പഠിപ്പിക്കലാണ് വിദ്യാഭ്യാസമെന്നും മന്ത്രി സി. രവീന്ദ്രനാഥ് പറഞ്ഞു.
മുഖ്യസംഘാടകന്‍ രാജേഷ് നായര്‍, മുന്‍ ടെക്‌നോപാര്‍ക് ചീഫ് എക്‌സിക്യൂട്ടീവ് ഓഫിസര്‍ ആര്‍. കെ നായര്‍,കോളജ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. ആന്റു ആലക്കാടന്‍, പ്രിന്‍സിപ്പല്‍ ഡോ. സുധാജോര്‍ജ്ജ്, വിന്‍സ്‌പോള്‍, പ്രൊഫ. കെ.ടി. ജോസഫ്,തുടങ്ങിയവര്‍ പങ്കെടുത്തു. വി.കെ ദാമോദരന്‍ എന്നിവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."