ജിഷ വധക്കേസില്‍ പൊലിസ് ആദ്യം പ്രതിചേര്‍ത്ത സാബു മരിച്ച നിലയില്‍
പെരുമ്പാവൂര്‍: ജിഷ വധക്കേസില്‍ പ്രതിയെന്ന് സംശയിച്ച് പൊലിസിന്റെ മര്‍ദനത്തിനിരയായ ഇരിങ്ങോള്‍ പുത്തന്‍കുടിവീട്ടില്‍ മത്തായിയുടെ മകന്‍ സാബു(38) ദുരൂഹസാഹചര്യത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തി. ഇന്നലെ ഉച്ചയ്ക്ക് ഒരു മണിയോടെ ഇരിങ്ങോളിലുള്ള വീട്ടിലെ മുറിയില്‍ തുങ്ങിമരിച്ച നിലയിലാണ് സാബുവിനെ കണ്ടെത്തിയത്.
ജിഷയുടെ കൊലപാതകത്തില്‍ പങ്കുണ്ടെന്ന സംശയത്തെ തുടര്‍ന്ന് ഒരുവര്‍ഷം മുന്‍പുനടന്ന അന്വേഷണത്തില്‍ സാബുവിനെ പൊലിസ് നിരവധി തവണ ചോദ്യം ചെയ്തിരുന്നു. ജിഷയുടെ മാതാവ് രാജേശ്വരി നല്‍കിയ മൊഴി നല്‍കിയിരുന്നു. ജിഷയുടെ ശരീരത്തില്‍ കണ്ടെത്തിയ മുറിവ് മുന്‍പല്ല് വിടവുള്ള ആളിന്റേതാണെന്നും സാബുവിന്റെ പല്ലിനു വിടവുണ്ടെന്നും കണ്ടെത്തിയതോടെയാണ് പൊലിസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. കസ്റ്റഡിയിലിരിക്കെ സാബു ക്രൂരമായ മര്‍ദനങ്ങള്‍ക്കുമിരയായി.
ഓട്ടോറിക്ഷാ ഡ്രൈവറായിരുന്ന സാബുവിനെ പൊലിസ് അറസ്റ്റുചെയ്തു നിരവധി രഹസ്യകേന്ദ്രങ്ങളില്‍ താമസിപ്പിച്ച് 15 ദിവസത്തോളം ചോദ്യം ചെയ്‌തെങ്കിലും കേസുമായി ബന്ധപ്പെട്ട ഒരു വിവരവും ലഭിച്ചില്ല. പിന്നീട് രാജേശ്വരിക്ക് സാബുവുമായി വ്യക്തിവൈരാഗ്യമുണ്ടായിരുന്നതായി പൊലിസ് കണ്ടെത്തി. പൊലിസ് മര്‍ദനത്തില്‍ ശാരീരികമായി അവശനായ സാബു ഏറെ തളര്‍ന്നിരുന്നു. ഇതോടെ വീട്ടില്‍ സ്ഥാപിച്ച ഓട്ടോ വര്‍ക്ക്‌ഷോപ്പ് ജോലിയും ഓട്ടോഓടിക്കലും നിര്‍ത്തി. വല്ലപ്പോഴും പുറത്തിറങ്ങി മറ്റു ജോലികള്‍ക്കു പോയായിരുന്നു കുടുംബം പുലര്‍ത്തിയിരുന്നത്. അതിനിടെ സാബു അമിത മദ്യപാനവും തുടങ്ങി.
ഇന്നലെ വീട്ടില്‍ മാതാപിതാക്കളുമായി സാബു വഴക്കുണ്ടാക്കിയിരുന്നതായി റിപ്പോര്‍ട്ടുണ്ട്. വെള്ളിയാഴ്ച ദിവസം രാത്രി ഒന്‍പതു മുതല്‍ സാബു താമസിച്ച റൂം അകത്തുനിന്നു പൂട്ടിയ നിലയിലായിരുന്നു. ഫോണ്‍ റിങ് ചെയ്യുന്ന ശബ്ദം കേട്ട് റൂം തുറന്നുനോക്കിയപ്പോഴാണു മരിച്ച നിലയില്‍ കണ്ടെത്തിയത്.
കുറുപ്പംപടി പൊലിസ് സ്ഥലത്തെത്തി പ്രാഥമിക നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി അയച്ചു. നേരത്തെ സാബുവിന്റെ സഹോദരന്‍ സാജുവും ആത്മഹത്യ ചെയ്തിരുന്നു. അവിവാഹിതനാണ് സാബു. മാതാവ് മറിയാമ്മ. മറ്റു സഹോദരങ്ങള്‍: പരേതനായ സാനി, ഷീബ, മിനി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്കു രണ്ടിന് കുറുപ്പുംപടി സെന്റ് മേരീസ് കത്തീഡ്രലില്‍ നടക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."