ഇറാന്‍ വാര്‍ത്താവിനിമയ മന്ത്രിക്ക് യു.എസ് ഉപരോധം
തെഹ്‌റാന്‍: ഇന്ധന വിലവര്‍ധനയ്‌ക്കെതിരേ പ്രതിഷേധിച്ചവരെ അടിച്ചമര്‍ത്തുകയും ഇന്റര്‍നെറ്റ് സേവനങ്ങള്‍ നിര്‍ത്തിവയ്ക്കുകയും ചെയ്തതിന്റെ പേരില്‍ ഇറാനിലെ വാര്‍ത്താവിനിമയമന്ത്രിക്ക് യു.എസ് ഉപരോധമേര്‍പ്പെടുത്തി. ഇതോടെ മന്ത്രി മുഹമ്മദ് ജവാദ് അസ്ഹരി ജഹ്‌റൂമിക്ക് യു.എസ് പരിധിയില്‍ സാമ്പത്തിക ഇടപാടുകള്‍ നടത്താനാവില്ല.
ആറുദിവസമായി തുടരുന്ന പ്രതിഷേധത്തിനിടെ പ്രക്ഷോഭകര്‍ സാമൂഹ്യമാധ്യമങ്ങളില്‍ ഫോട്ടോകള്‍ പോസ്റ്റ് ചെയ്യുന്നതും ഷെയര്‍ ചെയ്യുന്നതും തടയാനാണ് അധികൃതര്‍ ഇന്റര്‍നെറ്റ് നിരോധനം നടപ്പാക്കിയത്.
അതിനിടെ പ്രക്ഷോഭത്തില്‍ പങ്കെടുത്തതിന് 100 നേതാക്കന്മാരെയും ആയിരത്തോളം ആളുകളെയും ഇറാന്റെ വിപ്ലവസേന അറസ്റ്റ് ചെയ്തു. പ്രതിഷേധ പരിപാടികളില്‍ പങ്കെടുത്തതിന് അറസ്റ്റിലായവരില്‍ പൊതു സ്ഥാപനങ്ങള്‍ക്കു കേടുപാടു വരുത്തുകയോ തീവയ്ക്കുകയോ ചെയ്യാത്തവരെ വെറുതെവിടുമെന്ന് ജുഡീഷ്യറി വക്താവ് ഇസ്മാഈലി അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."