HOME
DETAILS
MAL
അമിത വേഗത: സ്വകാര്യബസ് കെ.എസ്.ആര്.ടി.സിയില്‍ ഇടിച്ചു
backup
August 07 2016 | 22:08 PM
പേരാമ്പ്ര: തൊട്ടില്‍പാലം, കുറ്റ്യാടി, കോഴിക്കോട് റൂട്ടില്‍ സര്‍വിസ് നടത്തുന്ന കെ.എസ്.ആര്.ടി.സി ബസിനെ അമിത വേഗതയില്‍ എത്തിയ സ്വകാര്യ ബസ് ഇടിച്ചു. ഇന്നലെ കാലത്ത് 7.30 പേരാമ്പ്ര ബസ്സ്റ്റാന്ഡില്വച്ചാണ് തൊട്ടില്‍പാലം- കുറ്റ്യാടി- കോഴിക്കോട് റൂട്ടില്‍ സര്‍വിസ് നടത്തുന്ന കെ.എസ്.ആര്.ടി.സിയുടെ ബസിനെ കുറ്റ്യാടി- കോഴിക്കോട് റൂട്ടില്‍ സര്‍വിസ് നടത്തുന്ന അജ്വ ബസാണ് ഇടിച്ചത്. തൊട്ടില്പാലത്തുനിന്നും കോഴിക്കോട്ടേക്ക് കാലത്ത് യാത്ര ചെയ്യുന്നതിനായി ടിക്കറ്റെടുത്ത സ്ത്രീകളും കുട്ടികളും ഉള്‍പ്പെടുന്ന യാത്രക്കാര്‍ ഏറെ പ്രയാസപ്പെട്ടു. കുറ്റ്യാടി മുതല്‍ കെ.എസ്.ആര്.ടി.സി ബസിനെ മറികടക്കാന്‍ അമിതവേഗതയില്‍ എത്തിയ അജ്വ ശ്രമിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."