ഭരണസമിതി യോഗം: കൗണ്‍സിലര്‍മാരുടെ ആരോപണം അടിസ്ഥാനരഹിതമാണെന്ന്് ചെയര്‍മാന്‍
പട്ടാമ്പി: യു.ഡി.എഫ് ഭരിക്കുന്ന നഗരസഭയില്‍ വികസന കാര്യത്തില്‍ തങ്ങളുടെ വാര്‍ഡുകളെ അവഗണിക്കുന്നതായി ആരോപിച്ച് മുന്നു കോണ്‍ഗ്രസ് കൗണ്‍സിലര്‍മാര്‍ നഗരസഭാ യോഗത്തില്‍ നിന്ന് ഇറങ്ങിപ്പോയി. അകത്ത് യോഗം നടക്കുമ്പോള്‍ നഗരസഭ ഓഫിസിനു മുന്നില്‍ കുത്തിയിരുപ്പ് സമരം നടത്തി കൗണ്‍സിലര്‍മാര്‍ പ്രതിഷേധിച്ചു.
ടി.പി ഷാജി,സി.പി സജാദ്, കെ.ടി. റുഖിയ എന്നിവരാണ് തങ്ങളുടെ വാര്‍ഡുകളെ അവഗണിക്കുന്നതായി ആരോപിച്ച് നഗരസഭ യോഗം ബഹിഷ്‌കരിച്ചത്. 2017-18 വര്‍ഷത്തെ പദ്ധതിയില്‍ താന്‍ ആവശ്യപ്പെട്ട കല്‍പക, ചെറുളിപ്പറമ്പ് , തൂപ്പില്‍ കോളനി എന്നീ മുന്നു ശുദ്ധജലവിതരണ പദ്ധതികള്‍ക്കും ഈ വര്‍ഷവും ഫണ്ട് നീക്കിവച്ചില്ലെന്ന് ടി.പി. ഷാജി കുറ്റപ്പെടുത്തി. നഗരസഭ ഗുണഭോക്തൃ പട്ടിക പുറത്ത് വന്നപ്പോള്‍ 10, 16, 17 വാര്‍ഡുകളെ പൂര്‍ണണായും അവഗണിച്ചതായി ടി.പി. ഷാജിയും സി.പി. സജാദും കെ.ടി റുഖിയയും പരാതിപ്പെട്ടു. അവഗണന തുടര്‍ന്നാല്‍ വാര്‍ഡിലെ ജനങ്ങളുമായെത്തി നഗരസഭക്ക് മുന്നില്‍ സമരം നടത്തുമെന്നും പ്രതിഷേധം നടത്തിയ കൗണ്‍സിലര്‍മാര്‍ മുന്നറിയിപ്പ് നല്‍കി.
അതേസമയം കൗണ്‍സിലര്‍മാരുടെ ആരോപണം അടിസ്ഥാന രഹിതമാണെന്ന് നഗരസഭാധ്യക്ഷന്‍ കെ.എസ്.ബി.എ.തങ്ങള്‍ പറഞ്ഞു. വികസന കാര്യത്തില്‍ എല്ലാ വാര്‍ഡുകളെയും ഒരു പോലെയാണ് കാണുന്നതെന്നും സ്വന്തം വാര്‍ഡുകളിലെ വികസന പ്രവര്‍ത്തനങ്ങളില്‍ ഒട്ടും താല്‍പര്യം കാണിക്കാത്തവര്‍ മാധ്യമ ശ്രദ്ധ പിടിച്ചുപറ്റാന്‍ നടത്തുന്ന ശ്രമത്തിന്റെ ഭാഗമാണ് ഇറങ്ങിപ്പോക്കും കുത്തിയിരുപ്പുമെല്ലാമെന്ന് നഗരസഭാധ്യക്ഷന്‍ കുറ്റപ്പെടുത്തി. നഗരസഭ ഭരണം തന്നെ അട്ടിമറിക്കാന്‍ ശ്രമിച്ച് പാര്‍ട്ടി അച്ചടക്കനടപടി നേരിടുന്നയാള്‍ നേതൃത്വം നല്‍കി നടത്തുന്ന സമരമെന്തിനാണെന്ന് എല്ലാവര്‍ക്കുമറിയാമെന്നും ചെയര്‍മാന്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."