HOME
DETAILS
MAL
അയ്യപ്പന്റെ പേരില്‍ വ്യാജ പിരിവ്
backup
December 01 2018 | 05:12 AM
ഇരിട്ടി: ഇരിട്ടിയില്‍ 2017ലെ വഴിപാട് കൂപ്പണുകളുമായി അയ്യപ്പന്റെ പേരില്‍ ഒരു സംഘം ആളുകളുടെ വ്യാജ പിരിവ്.
നൂറു രൂപയുടെയും അന്‍പത് രൂപയുടെയും ഇരുപത് രൂപയുടെയും കുപ്പണുകളുമായാണ് ഒരു സംഘം പിരിവിനിറങ്ങിയത്. വളയങ്ങാട് ശ്രീ അയ്യപ്പഭജനമഠത്തിന്റെ പേരിലുള്ള 2017ലെ കൂപ്പണുകള്‍ ഉപയോഗിച്ചാണ് പിരിവ് മാഫിയ ഇരിട്ടിയില്‍ അയ്യപ്പന്റെ പേരില്‍ പിരിവിനിറങ്ങിയത്. ഇരിട്ടി ന്യൂ ഇന്ത്യാ ടാക്കീസിനടുത്തുള്ള ടൈലറിങ് സ്ഥാപനയുടമ സുകുമാരനാണ് ആദ്യം ഈ തട്ടിപ്പ് തിരിച്ചറിഞ്ഞത്. ഉടന്‍ സംഘത്തെ പിടികൂടാന്‍ ടൗണില്‍ പരിശോധന നടത്തിയെങ്കിലും കണ്ടെത്താനായില്ല. ഇത്തരത്തില്‍ അയ്യപ്പന്റെ പേരില്‍ 'ഓള്‍ഡന്‍' കൂപ്പണ്‍ ഉപയോഗിച്ച് ഇരിട്ടി ടൗണ്‍ ഉള്‍പ്പെടെയുള്ള പ്രദേശങ്ങളില്‍ വ്യാജ പിരിവ് വ്യാപകമായി നടത്തിയിട്ടുണ്ടെന്നാണ് അറിയുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."