കാട്ടാന ആക്രമണം: ആര്‍.ആര്‍.ടിയുടെ സേവനവും പ്രയോജനപ്പെടുന്നില്ലെന്ന്
ഇരിട്ടി: കാട്ടാനയെ തുരത്താന്‍ വനം വകുപ്പിന്റെ റാപ്പിഡ് റെസ്‌പോണ്‍സ് ടീമിന്റെ സേവനം പൂര്‍ണമായും പുനരധിവാസ മേഖലയില്‍ പ്രയോജനപ്പെടുത്തുമെന്ന അധികൃതരുടെ വാഗ്ദാനം നടപ്പിലാക്കുന്നില്ലെന്ന് ആദിവാസികളുടെ പരാതി.
ആന വീട്ടുമുറ്റത്ത് നില്‍പ്പുണ്ടെന്നു പറയാന്‍ ആര്‍.ആര്‍.ടി അധികൃതരെ വിളിച്ചപ്പോള്‍ നമ്പര്‍ സ്വിച്ച് ഓഫായിരുന്നെന്ന് പത്താം ബ്ലോക്കിലെ നാരായണന്‍ പറഞ്ഞു. പിന്നാലെ വനം വകുപ്പ് ഓഫിസിലേക്ക് വിളിച്ചപ്പോള്‍ ആനയെ തുരത്താന്‍ ആര്‍.ആര്‍.ടിയെ ചുമതലപ്പെടുത്തിയിട്ടുെന്ന മറുപടിയാണ് ലഭിച്ചതെന്ന് നാരായണന്‍ പറഞ്ഞു. ഫലത്തില്‍ ഫോറസ്റ്റ് വാച്ചര്‍മാരുടെയും ആര്‍.ആര്‍.ടിയുടെയും സഹായം ലഭിക്കാത്ത അവസ്ഥയാണ് ഉന്നതതല അവലോകന യോഗം ചേര്‍ന്ന ശേഷം ഉണ്ടായിരിക്കുന്നതെന്നാണ് പരാതി.
ജീവനക്കാരെ സഹായിക്കാന്‍ തദ്ദേശിയരായ ആദിവാസികളില്‍ നിന്നുള്ളവരെ കൂടി നിയമിക്കണമെന്ന നിര്‍ദ്ദേശവും നടപ്പിലായിട്ടില്ല. അധികൃതരുടെ അനാസ്ഥമൂലം ഇനിയും ജീവന് ഭീഷണിയാകുന്ന സഹചര്യമാണ് ഫാമില്‍ ഉണ്ടാകാന്‍ പോകുന്നതെന്നാണ് നാട്ടുകാര്‍ പറയുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."