യമന്‍ മഹാദുരന്തത്തിന്റെ വക്കില്‍: യു.എന്‍
'കണ്ണുതുറക്കാന്‍പോലുമാകാത്ത കുട്ടികളെ കണ്ടു'
സന്‍ആ: ആഭ്യന്തര യുദ്ധത്തില്‍ തകര്‍ന്ന യമന്‍ മഹാദുരന്തത്തിന്റെ വക്കിലെന്ന് ഐക്യരാഷ്ട്ര സഭ. യു.എന്‍ സഹായ ഏജന്‍സി തലവന്‍ മാര്‍ക്ക് ലോവ്‌കോക്കിന്റേതാണ് വെളിപ്പെടുത്തല്‍. ചെങ്കടല്‍ തുറമുഖ നഗരമായ ഹുദൈദയില്‍ സര്‍ക്കാര്‍ അനുകൂല സേനയും വിമതരായ ഹൂതികളും തമ്മില്‍ ഇടവേളയ്ക്കു ശേഷം ഏറ്റുമുട്ടല്‍ രൂക്ഷമായതിനു പിറകെയാണ് യു.എന്‍ ഉദ്യോഗസ്ഥന്റെ പ്രസ്താവന പുറത്തുവരുന്നത്.
കഴിഞ്ഞ ദിവസം മാര്‍ക്കിന്റെ നേതൃത്വത്തിലുള്ള യു.എന്‍ സംഘം യമനില്‍ സന്ദര്‍ശനം നടത്തിയിരുന്നു. കഴിഞ്ഞ വര്‍ഷം ഒക്ടോബറിലാണ് അവസാനമായി യമന്‍ സന്ദര്‍ശിച്ചത്. അന്നത്തേക്കാള്‍ വളരെ പരിതാപകരമായ സ്ഥിതിയിലാണ് രാജ്യം ഇപ്പോഴുള്ളത്. ഏദനില്‍ പോഷകാഹാരത്തിന്റെ കുറവു കാരണം നന്നേ മെലിഞ്ഞ കുറേ കുട്ടികളെ കണ്ടു. അവര്‍ക്കു കണ്ണുതുറക്കാന്‍ പോലും സാധിക്കുന്നില്ല. മാനുഷികമായ സഹായങ്ങള്‍ പലതും ഇവരെ ഒരു പരിധിവരെ കരകയറാന്‍ സഹായിക്കുന്നുണ്ട്. എന്നാല്‍, വീണ്ടും രോഗബാധിതരായി തളരുന്ന നിരവധി കുട്ടികളെ കുറിച്ചും കേട്ടു. ഏറ്റുമുട്ടല്‍ നിര്‍ത്തി ഹുദൈദ തുറമുഖം തുറന്നാല്‍ കൂടുതല്‍ സഹായമെത്തിക്കാനാകുമെന്ന് അദ്ദേഹം അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."