തപാല്‍വകുപ്പ് ഈ വര്‍ഷം പുറത്തിറക്കിയത് 89 സ്റ്റാംപുകള്‍
തിരുവനന്തപുരം: തപാല്‍വകുപ്പ് ഈ വര്‍ഷം പുറത്തിറക്കിയത് 89 സ്റ്റാംപുകള്‍. ഗാന്ധിജിയുടെ ചിത്രമടങ്ങിയത് മുതല്‍ സുഗന്ധം പരത്തുന്നത് വരെ ഈ വര്‍ഷം പുറത്തിറക്കി.
മഹാത്മാഗാന്ധിയുടെ 150ാം ജന്മവാര്‍ഷികത്തോടനുബന്ധിച്ച് ആറു സ്റ്റാംപുകളാണ് പുറത്തിറക്കിയത്. ഓരോന്നിനും 25 രൂപയാണ് വില. ഗാന്ധിജിയുടെ ബാല്യം, കസ്തൂര്‍ബാ ഗാന്ധിയോടൊപ്പമുള്ളത് തുടങ്ങിയ ചിത്രങ്ങള്‍ അടങ്ങിയ സപ്തഭുജത്തിന്റെ ആകൃതിയിലുള്ളതായിരുന്നു ഈ സ്റ്റാംപുകള്‍.
ഗാന്ധിജിയുടെ ജന്മവാര്‍ഷികാഘോഷത്തിന്റെ തുടക്കത്തോടനുബന്ധിച്ച് കഴിഞ്ഞ വര്‍ഷം ഏഴു സ്റ്റാംപുകളും പുറത്തിറക്കിയിരുന്നു. ഗാന്ധിജിയുടെ കണ്ണടയെ ഓര്‍മിപ്പിക്കുംവിധം വൃത്താകൃതിയിലായിരുന്നു കഴിഞ്ഞ വര്‍ഷത്തെ സ്റ്റാംപുകള്‍. ജാലിയന്‍വാലാബാഗ് കൂട്ടക്കൊലയുടെ നൂറാം വാര്‍ഷികത്തോടനുബന്ധിച്ച് രണ്ടു സ്റ്റാംപുകളും ഈ വര്‍ഷം പുറത്തിറക്കി.
ഒന്നാം ലോകയുദ്ധത്തിലെ ഇന്ത്യക്കാര്‍ എന്ന പ്രമേയത്തില്‍ 15 സ്റ്റാംപുകളും പുറത്തിറക്കി. ഈ വര്‍ഷം സ്റ്റാംപില്‍ ഇടംപിടിച്ച ഏക മലയാളി ആയുര്‍വേദ വൈദ്യന്‍ രാഘവന്‍ തിരുമുല്‍പ്പാടാണ്. അഞ്ചു രൂപയാണ് ഈ സ്റ്റാംപിന്റെ വില.
സുഗന്ധം പരത്തുന്ന എട്ടു സ്റ്റാംപുകളാണ് പുറത്തിറക്കിയത്. ഊദ്, ഓറഞ്ച് പുഷ്പം, ചന്ദനം, മുല്ലപ്പൂ എന്നിവയുടെ സുഗന്ധത്തോടെയായിരുന്നു ഈ സ്റ്റാംപുകള്‍.
25 രൂപയാണ് ഈ സ്റ്റാംപിന്റെ വില. പ്രധാനപ്പെട്ട പോസ്റ്റ് ഓഫിസുകളില്‍ നിന്ന് മാത്രമാണ് സുഗന്ധം പരത്തുന്ന സ്റ്റാംപുകള്‍ ലഭിക്കുക. 2006 ഡിസംബര്‍ 13ലാണ് ആദ്യമായി സുഗന്ധം പരത്തുന്ന സ്റ്റാംപുകള്‍ തപാല്‍വകുപ്പ് പുറത്തിറക്കിയത്. ആദ്യഘട്ടത്തില്‍ ചന്ദനത്തിന്റെ മണമുള്ള സ്റ്റാംപുകളാണ് പുറത്തിറക്കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."