ഭരതന് ജന്മനാടിന്റെ പ്രണാമം; സ്മാരക നിര്‍മാണത്തിന് അടിയന്തര നടപടി: കെ.പി.എ.സി ലളിത
വടക്കാഞ്ചേരി: മലയാള സിനിമയെ മികവിന്റെ പ്രതീകമാക്കി ലോകത്തിന്റെ നെറുകെയിലെത്തിച്ച കെ.പി. ഭരതന് ജന്മനാട്ടില്‍ പത്തൊമ്പതാം ചരമവാര്‍ഷിക ദിനത്തില്‍ പ്രണാമ പൂക്കള്‍ ഭരതന്‍ ഫൗണ്ടേഷന്റേയും, കേരളവര്‍മ്മ പൊതുവായ നശാലയുടേയും സംയുക്താഭിമുഖ്യത്തില്‍ നടന്ന ഭരതന്‍ സ്മൃതിയില്‍ സിനിമാ കലാ സാംസ്‌കാരിക മേഖലയിലെ നിരവധി പ്രമുഖര്‍ പങ്കെടുത്തു. വിവിധ തലങ്ങളിലുള്ള ജനപ്രതിനിധികളും കണ്ണികളായി.
കേരള സംഗീത നാടക അക്കാദമി ചെയര്‍പേഴ്‌സണും, നടിയുമായ കെ.പി.എ.സി ലളിത ഉദ്ഘാടനം ചെയ്തു. ജന്മനാട്ടില്‍ ഭരതന് ഉചിത മായ സ്മാരക നിര്‍മാണത്തിന് അടിയന്തര നടപടിയുണ്ടാകുമെന്ന് ലളിത പറഞ്ഞു.
നേരത്തെ സുരേഷ് ഗോപി എം.പി ഒരു കോടി രൂപ ടൗണ്‍ ഹാള്‍ നിര്‍മാണത്തിന് വാഗ്ദാനം ചെയ്തിരുന്നതാണ് എന്നാല്‍ സ്ഥലം കണ്ടെത്താന്‍ കഴിയാതെ പോയതാണ് തടസമായത്. എം.പിയുടെ പ്രഖ്യാപനത്തില്‍ രാഷ്ട്രീയ താല്‍പര്യങ്ങള്‍ ഒന്നും ഉണ്ടായിരുന്നില്ലെന്നും പദ്ധതി നടക്കാതെ പോയത് മറ്റ് തടസങ്ങള്‍ കൊണ്ടാണെന്നും ലളിത പറഞ്ഞു. ഇപ്പോള്‍ നഗരസഭ സ്മാരക നിര്‍മാണം പൂര്‍ത്തീകരിയ്ക്കുമെന്ന റിയുന്നതില്‍ ഏറെ സന്തോഷവതിയാണെന്നും ലളിത കൂട്ടി ചേര്‍ത്തു.
ഭരതന് സ്മാരകം നിര്‍മിക്കുന്നതോടൊപ്പം കഥകളി സംഗീതത്തില്‍ മികവിന്റെ പ്രതീകമായിരുന്ന കലാമണ്ഡലം ഹൈദരാലിക്കും ഉചിതമായ സ്മാരകം നിര്‍മിക്കണമെന്നും ലളിത ആവശ്യപ്പെട്ടു.
കേരളവര്‍മ വായനശാലാ പ്രസിഡന്റ് വി. മുരളി അധ്യക്ഷനായി. ജയരാജ് വാരിയര്‍ അനുസ്മരണപ്രഭാഷണം നടത്തി. നഗരസഭ വൈസ് ചെയര്‍മാന്‍ എം.ആര്‍. അനൂപ് കിഷോര്‍ മുഖ്യാതിഥിയായി. കൗണ്‍സിലര്‍ സിന്ധു സുബ്രഹ്മണ്യന്‍, സാഹിത്യകാരന്‍ റഷീദ് പാറയ്ക്കല്‍, ജോണ്‍സണ്‍ പോണലൂര്‍, ഡോ. ഇന്ദിരാദേവി, ഡിവൈ എസ് ഫ് ടി. എസ് സിനോജ് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."