HOME
DETAILS
MAL
തൃപ്തി ദേശായിയും സംഘവും മടങ്ങുന്നു; ശബരിമലയില്‍ ദര്‍ശനത്തിനായി ഇനിയും വരുമെന്നും പ്രഖ്യാപനം
backup
November 26 2019 | 16:11 PM
കൊച്ചി: ശബരി മല ദര്‍ശനത്തിനായി കേരളത്തിലെത്തിയ ഭൂമാതാ ബ്രിഗേഡ് നേതാവും ആക്ടിവിസ്റ്റുമായ തൃപ്തി ദേശായിയും സംഘവം ഇന്ന് 10.40നുള്ള ഫ്ളൈറ്റില്‍ മടങ്ങും. സുരക്ഷ ഒരുക്കാന്‍ കഴിയില്ലെന്ന പൊലിസ് നിലപാടിനെ തുടര്‍ന്നാണ് മടങ്ങുന്നതെന്നും ശബരിമലയില്‍ ദര്‍ശനം നടത്താന്‍ ഇനിയുമെത്തുമെന്നും അവര്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
ശബരിമലയില്‍ വരുന്ന കാര്യം മുന്‍കൂട്ടി അറിയിച്ചിരുന്നെങ്കിലും എട്ട് മണിക്കൂര്‍ കാത്തുനിന്നിട്ടും പൊലിസ് സുരക്ഷ ഒരുക്കിയില്ലെന്നും ഭരണഘടനാ ദിനമായതിനാലാണ് ഇന്നുതന്നെ വരാന്‍ തീരുമാനിച്ചതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ശക്തമായ പൊലിസ് ്അകമ്പടിയോടുകൂടിയാണ് ഇവരെ നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ എത്തിച്ചത്. സംഘത്തിന്റെ സുരക്ഷക്കായി നെടുമ്പാശ്ശേരി വിമാനത്താവളത്തിലും കൂടുതല്‍ പൊലിസിനെ നിയോഗിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."