പ്രളയം കവര്‍ന്ന വൃന്ദയുടെ വീട് തിരികെ നല്‍കി ബി.ആര്‍.സി
ചെങ്ങന്നൂര്‍ : 2018 ഓഗസ്റ്റിലുണ്ടായ പ്രളയത്തില്‍ വീട് നഷ്ടപ്പെട്ട ഭിന്നശേഷിക്കാരിയായ വിദ്യാര്‍ഥി വൃന്ദക്കും കുടുംബത്തിനും വീടായി. ഭിന്നശേഷികുട്ടികള്‍ക്കുള്ള സ്‌നേഹോപഹാരമായി ചെങ്ങന്നൂര്‍ ബി.ആര്‍.സി പണിത രണ്ടാമത്തെ വീടാണ് വൃന്ദയുടേത്.
ബുധനൂര്‍ കടമ്പൂര്‍ ബിജു ഭവനില്‍ ബിജുവിന്റെ മകളാണ് വൃന്ദ. അടുക്കളയോടു ചേര്‍ന്നുള്ള ഒറ്റമുറി വീട്ടിലാണ് ഇത്രയുംകാലം കുടുംബം ജീവിച്ചിരുന്നത്. വൃന്ദയുടെ വീട് വാസയോഗ്യമാക്കിയതിന് പുറമേ യാത്രാസൗകര്യവും ക്രമീകരിച്ചിട്ടുണ്ട്.സംസ്ഥാനതലത്തില്‍ ന്യൂമാത്സ് വിജയിയും ബുധനൂര്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ഥിനിയുമാണ് വൃന്ദ. പുനര്‍നിര്‍മിച്ച വീടിന്റെ താക്കോല്‍ ദാനം ബുധനൂര്‍ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. പി.വിശ്വംഭരപ്പണിക്കര്‍ നിര്‍വഹിച്ചു. ചെങ്ങന്നൂര്‍ ബ്ലോക്ക് പ്രോഗ്രാം ഓഫിസര്‍ ജി. കൃഷ്ണകുമാര്‍, ചെങ്ങന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് അംഗം അനിത കുമാരി, പ്രീതി നടേശന്‍, ഡോ.എം.എസ് സുനില്‍, ഡോ. ആനി തോമസ്, മീനു.കെ.എ, സാറാമ്മ മാമ്മന്‍ ഭദ്രദീപം തെളിയിച്ചു. ബുധനൂര്‍ ഗവ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ ജയിംസ് പോള്‍, വൈ.ഡബ്ലു.സി അംഗങ്ങള്‍, ബി ആര്‍ സി അംഗങ്ങള്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."