HOME
DETAILS

10ന് ജില്ലയില്‍ വിരവിമുക്ത ചികിത്സ നടപ്പാക്കും

  
backup
August 07, 2016 | 11:13 PM

10%e0%b4%a8%e0%b5%8d-%e0%b4%9c%e0%b4%bf%e0%b4%b2%e0%b5%8d%e0%b4%b2%e0%b4%af%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%b5%e0%b4%bf%e0%b4%b0%e0%b4%b5%e0%b4%bf%e0%b4%ae%e0%b5%81%e0%b4%95%e0%b5%8d


കണ്ണൂര്‍: ദേശീയ വിരവിമുക്ത ദിനമായ ഓഗസ്റ്റ് 10ന് ജില്ലയിലെ മുഴുവന്‍ കുട്ടികള്‍ക്കും വിരനശീകരണ ഗുളിക നല്‍കും. ഒന്നുമുതല്‍ 19 വയസുവരെയുളള കുട്ടികള്‍ക്കാണ് വിര നശീകരണത്തിനായുളള ആല്‍ബന്‍ഡസോള്‍ ഗുളിക നല്‍കുന്നത്. സര്‍ക്കാര്‍, എയ്ഡഡ്, അണ്‍ എയ്ഡഡ് സ്‌കൂളുകളിലെ വിദ്യാര്‍ഥികള്‍ക്കും, അങ്കണവാടികളിലെയും ഡേകെയര്‍ സെന്ററുകളിലെയും കുട്ടികള്‍ക്കുമാണ് ഗുളിക നല്‍കുകയെന്ന് ഡി.എം.ഒ അറിയിച്ചു.  
ഡോക്ടര്‍മാര്‍, ആരോഗ്യ പ്രവര്‍ത്തകര്‍ എന്നിവരുടെ മേല്‍നോട്ടത്തില്‍ അധ്യാപകര്‍, അങ്കണവാടി വര്‍ക്കര്‍മാര്‍ എന്നിവരാണ് ഗുളിക നല്‍കേണ്ടത്.  ഒന്നുമുതല്‍ അഞ്ചുവയസുവരെയുളളവര്‍ക്ക് അടുത്തുളള അങ്കണവാടിയിലും, ആറുമുതല്‍ 19 വയസുവരെ സ്‌കൂളുകളിലും വച്ചാണ് ഗുളിക വിതരണം നടത്തുന്നത്.  ഒന്നുമുതല്‍ രണ്ടുവയസുവരെയുള്ള കുട്ടികള്‍ക്ക് പകുതി ഗുളിക ഒരു ടേബിള്‍സ്പൂണ്‍ തിളപ്പിച്ചാറ്റിയ വെളളത്തില്‍ അലിയിച്ച് കൊടുക്കണം.  രണ്ടുമുതല്‍ 19 വയസുവരെയുള്ളവര്‍ ഒരു ഗുളിക ഉച്ച ഭക്ഷണത്തിനുശേഷം ഒരു ഗ്ലാസ് തിളപ്പിച്ചാറ്റിയ വെളളത്തോടൊപ്പം ചവച്ചരച്ച് കഴിക്കണം.  
ഓഗസ്റ്റ് 10 ന് ഗുളിക കഴിക്കാന്‍ സാധിക്കാത്തവര്‍ സമ്പൂര്‍ണ വിരവിമുക്തദിനമായ 17 ന് നിര്‍ബന്ധമായും കഴിക്കേണ്ടതാണ്.  സ്‌കൂളുകളിലും, അംഗന്‍വാടികളിലും രജിസ്റ്റര്‍ ചെയ്യാത്ത ഒന്നുമുതല്‍ 19 വയസുവരെയുളള എല്ലാ കുട്ടികള്‍ക്കും പ്രായഭേദമന്യേ ആശ പ്രവര്‍ത്തകരുടെ സഹകരണത്തോടെ അംഗന്‍വാടികളില്‍ വച്ച് ഗുളിക നല്‍കും. വിരകള്‍ രക്തത്തിലെ ഹീമോഗ്ലോബിന്റെ അളവ് കുറക്കുകയും കുട്ടികളില്‍ വിളര്‍ച്ചക്കും പോഷണക്കുറവിനും തളര്‍ച്ച, വിശപ്പില്ലായ്മ എന്നിവക്കും കാരണമാകും. ആറു മാസത്തിലൊരിക്കല്‍ വിരമരുന്ന് നല്‍കേണ്ടത് അനിവാര്യമാണെന്നതിനാല്‍ വിരവിമുക്ത സമൂഹചികിത്സാ പരിപാടിയില്‍ കുട്ടികള്‍ക്ക് വിരമരുന്ന് നല്‍കാന്‍ രക്ഷിതാക്കള്‍ തയാറാകണമെന്ന് ഡി.എം.ഒ വ്യക്തമാക്കി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

യുക്രെയ്ൻ-റഷ്യ യുദ്ധം അവസാനിപ്പിക്കാൻ യുഎസിലേക്ക് യുക്രെയ്ൻ പ്രതിനിധി സംഘം; സെലെൻസ്കിയുടെ പ്രതീക്ഷകൾ

International
  •  3 days ago
No Image

കാസർകോട് ജില്ലാ കളക്ടറുടെ പേരിൽ വ്യാജ വാട്‌സ്ആപ്പ് അക്കൗണ്ട്; പണം തട്ടാൻ ശ്രമം, ജാഗ്രത പാലിക്കാൻ നിർദേശം

Kerala
  •  3 days ago
No Image

എയർബസ് A320 വിമാനങ്ങളുടെ സോഫ്റ്റ്‌വെയർ അപ്ഡേറ്റ്സ്; യുഎഇ വിമാനങ്ങളിലെ സുരക്ഷാ പരിശോധന പുരോ​ഗമിക്കുന്നു

uae
  •  3 days ago
No Image

സമ്പദ്‌വ്യവസ്ഥയെ രക്ഷിക്കാൻ റഷ്യ കരുതൽ സ്വർണം വിൽക്കുന്നു; ചരിത്രത്തിലാദ്യമായി കേന്ദ്രബാങ്കിന്റെ നിർബന്ധിത നീക്കം

International
  •  3 days ago
No Image

തദ്ദേശ തിരഞ്ഞെടുപ്പ്: ഉമ്മയും മകനും ഒരേ ചിഹ്നത്തിൽ ജനവിധി തേടുന്നു

Kerala
  •  3 days ago
No Image

14 വർഷത്തെ യാത്രക്ക് അന്ത്യം; 2026 ഐപിഎല്ലിൽ നിന്നും പിന്മാറി ഇതിഹാസം

Cricket
  •  3 days ago
No Image

തുടർച്ചയായി വിവാഹാഭ്യർഥന നിരസിച്ചതിൻ്റെ പക; പെൺ സുഹൃത്തിനെ യുവാവ് വെടിവച്ച് കൊലപ്പെടുത്തി

crime
  •  3 days ago
No Image

ദുബൈയിലെ തിരക്കേറിയ തെരുവിൽ വെച്ച് ശ്വാസംകിട്ടാതെ ബോധരഹിതയായ കുട്ടിയെ രക്ഷിച്ചു; യുവാവിനെ ആദരിച്ച് അധികൃതർ 

uae
  •  3 days ago
No Image

6 മാസമായി അമ്മയെ കാണാനില്ല, മക്കൾ അച്ഛനെ ചോദ്യംചെയ്തപ്പോൾ കാണിച്ച് കൊടുത്തത് അസ്ഥികൂടം; ഭർത്താവ് പിടിയിൽ

crime
  •  3 days ago
No Image

ഭൂമി തരംമാറ്റലിന് എട്ട് ലക്ഷം രൂപ കൈക്കൂലി; വില്ലേജ് ഓഫീസർ പിടിയിൽ

Kerala
  •  3 days ago