HOME
DETAILS

ഹര്‍ത്താല്‍ ദുരിതം

  
backup
July 30 2017 | 20:07 PM

%e0%b4%b9%e0%b4%b0%e0%b5%8d%e2%80%8d%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%be%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%a6%e0%b5%81%e0%b4%b0%e0%b4%bf%e0%b4%a4%e0%b4%82

ഇതര സംസ്ഥാന തീര്‍ഥാടകര്‍ വലഞ്ഞു


പുതുനഗരം : ഹര്‍ത്താല്‍ അനുകൂലികള്‍ വാഹനങ്ങളെ തടഞ്ഞുവെച്ചത് തമിഴ്‌നാട്ടില്‍നിന്നുള്ള തീര്‍ഥാടകരും വിവാഹ സംഘങ്ങളേയും വലച്ചു. കൊടുവായൂര്‍, പെരുവെമ്പ്, കിണാശ്ശേരി എന്നീ പ്രദേശങ്ങളിലാണ് വിവാഹ സംഘങ്ങള്‍ സഞ്ചരിച്ചിരുന്ന വാഹനത്തെ ഹര്‍ത്താല്‍ അനുകൂലികള്‍ തടഞ്ഞുവെച്ചത്. കൊല്ലങ്കോട് മേഖലയില്‍ തീര്‍ഥാടകരെ തടഞ്ഞുവെച്ചത് അല്‍പം സംഘര്‍ഷത്തിനിടയാക്കി. തമിഴ്‌നാട്ടില്‍നിന്നും ഗുരുവായൂര്‍, കൊടുങ്ങല്ലൂര്‍ എന്നീ ക്ഷേത്രങ്ങളിലേക്കുള്ള തീര്‍ഥാടകരേയാണ് ഹര്‍ത്താല്‍ അനുകൂലികള്‍ തടഞ്ഞുവെച്ചത്. തുടര്‍ന്ന് പൊലിസ് എത്തി ഇവരെ വിട്ടയക്കുകയാണുണ്ടായത്. ഇരുചക്രവാഹനങ്ങളെ വരെ പുതുനഗരം, കൊടുവായൂല്‍ പഞ്ചായത്തുകളിലെ പ്രധന റോഡുകളില്‍ തടഞ്ഞുവെച്ചതുമൂലം ആശുപത്രികളിലേക്ക് കൈക്കുഞ്ഞുങ്ങളുമായെത്തിയ നാലിലധികം ദമ്പതികള്‍ യാത്രതടസ്സപെട്ട അവസ്ഥയാണുണ്ടായത്. മുതിര്‍ന്ന രാഷ്ട്രീയ പ്രവര്‍ത്തകര്‍ എത്തിയതിനുശേഷമാണ് ഇവരെ വിട്ടയച്ചത്.

പലയിടത്തും വാഹനങ്ങള്‍ തടഞ്ഞു


ആനക്കര: തിരുവനന്തപുരത്ത് ആര്‍.എസ്.എസ് കാര്യവാഹക് കൊല്ലപ്പെട്ടത്തില്‍ പ്രതിഷേധിച്ച് ബി.ജെ.പി സംസ്ഥാന വ്യാപകമായി നടത്തിയ ഹര്‍ത്താല്‍ ദിനത്തില്‍ തൃത്താലമേഖലയില്‍ പലയിടത്തും വാഹനങ്ങള്‍ തടഞ്ഞു. പടിഞ്ഞാറങ്ങാടിയില്‍ വാഹനങ്ങള്‍ തടഞ്ഞതുമായി ബന്ധപ്പെട്ട് ചില പ്രശ്‌നങ്ങള്‍ ഉണ്ടായി,നിര്‍ത്താതെ പോയ കാറ് തടഞ്ഞുവെച്ചതുമായി ബന്ധപ്പെട്ട് ചില പ്രശ്‌നങ്ങള്‍ ചെറിയതോതില്‍ സംഘര്‍ഷമുണ്ടാക്കി. പലഭാഗത്തും നിര്‍ബന്ധ പൂര്‍വ്വം വാഹനങ്ങള്‍ തടഞ്ഞിരുന്നു. ഹോട്ടല്‍ അടക്കമുള്ള സ്ഥാപനങ്ങള്‍ പോലും പ്രവര്‍ത്തിച്ചില്ല. നിരത്തുകളില്‍ ഇരു ചക്ര വാഹനങ്ങള്‍ ചുരുക്കം ചിലത് മാത്രമാണ് ഓടിയത്.രാത്രി ഏറെ വൈകി പ്രഖ്യാപിച്ച ഹര്‍ത്താല്‍ നേരം വെളുത്ത് പത്രങ്ങള്‍ വീടുകളില്‍ എത്തി തുടങ്ങിയതോടെയാണ് പലരും അറിയുന്നത്. പുലര്‍ച്ചെ കട തുറക്കാനെത്തിയപ്പോഴാണ് ഹോട്ടല്‍ തൊഴിലാളികളും ഹര്‍ത്താല്‍ അറിയുന്നത്. ഹര്‍ത്താല്‍ ഞായറാഴ്ച്ചയായതിനാല്‍ ജോലിക്കാരും മറ്റും ബുദ്ധിമുട്ടിലായില്ല. ഞായറാഴ്ച്ചയായതിനാല്‍ നിരവധി വിവാഹങ്ങളുമുണ്ടായിരുന്നെങ്കിലും വിവാഹത്തിന് പോകുന്ന വാഹനങ്ങള്‍ ഹര്‍ത്താല്‍ അനുകൂലികള്‍ ഒഴുവാക്കിയിരുന്നു. മറ്റ് വാഹനങ്ങള്‍ ഓടിയില്ല. വൈകീട്ട് പലയിടത്തും ബി.ജെ.പിയുടെ നേത്യത്വത്തില്‍ പ്രകടനങ്ങളുമുണ്ടായി.


വലഞ്ഞത് ചെക്പോസ്റ്റിലെ ഉദ്യോഗസ്ഥര്‍


പാലക്കാട് : ബി.ജെ.പി.യുടെ അപ്രതീക്ഷിത ഹര്‍ത്താലില്‍ വലഞ്ഞത് അതിര്‍ത്തിചെക്‌പോസ്റ്റിലെ ഉദ്യോഗസ്ഥര്‍.കേരളത്തില്‍ ഹര്‍ത്താലാണെന്ന കാര്യം പലരും വൈകിയാണ് അറിഞ്ഞത് .
അതിനാല്‍ ചരക്കു ലോറികളും മറ്റു വാഹനങ്ങളും തമിഴ്‌നാട് അതിര്‍ത്തിയിലെ ചെക്ക് പോസ്റ്റുകളില്‍ നിര്‍ത്തിയിടുകയായിരുന്നു.
വൈകീട്ട് ആറിനുശേഷം ഹര്‍ത്താല്‍ കഴിഞ്ഞപ്പോള്‍ ലോറികളും മറ്റു വാഹനങ്ങളും ഒന്നിച്ചു് കേരളത്തിലേക്ക് കടന്നു വന്നതിനാല്‍ വാണിജ്യ നികുതിഉദ്യോഗസ്ഥര്‍ ലോറികളില്‍ നിന്നും നല്‍കുന്ന ഇഡിക്ലറേഷന്‍ ഷീറ്റുകള്‍ ഡ്രൈവര്‍മാരില്‍ നിന്നും വാങ്ങിക്കാന്‍ ഏറെ കഷ്ടപ്പെടേണ്ടി വന്നു.
ഗോപാലപുരം ചെക്ക്‌പോസ്റ്റില്‍ മാത്രം ഇന്നലെ വൈകീട്ട് മുന്നുറുറോളം ചരക്ക് ലോറികളാണ് ഒന്നിച്ചെത്തിയത് .ജി.എസ്.ടി നിലവില്‍ വന്നതോടെ ഉദ്യോഗസ്ഥരെ കുറച്ചിരുന്നു. ഇന്നലെ ഷീറ്റുകള്‍ ശേഖരിക്കാന്‍ ഒരു ഉദ്യോഗസ്ഥന്‍ മാത്രമാണ് ഉണ്ടായിരുന്നത്.


ഹര്‍ത്താല്‍ ദിനത്തില്‍ റോഡരികിലെ പുല്ല് വെട്ടി എം.എസ്.എഫ് പ്രവര്‍ത്തകര്‍


ആനക്കര : ഹര്‍ത്താല്‍ ആഘോഷമാക്കി മാറ്റുന്ന മലായാളികള്‍ക്കിടയില്‍ സന്നദ്ധ പ്രവര്‍ത്തനം നടത്തി ഒരുപറ്റം യുവാക്കള്‍ മാതൃകയായി. എഞ്ചിനീയര്‍ റോഡില്‍ ജനങ്ങള്‍ക്ക് ദുരിതമായിരുന്ന റോഡിന് ഇരുവശവും കാട് പിടിച്ച പുല്ല് വെട്ടി മാറ്റിയാണ് വാര്‍ഡ് മെബര്‍ കെ സമദ് മാസ്റ്റര്‍ടെയും എം. എസ്. എഫ് യുവാക്കളുടെ സന്നദ്ധ പ്രവര്‍ത്തനം. എഞ്ചിനീയര്‍ റോഡിലെ ഒരുപറ്റം ചെറുപ്പക്കാരുടെയും സഹായത്തോടെ കക്ഷി രാഷ്ട്രിയത്തിന്നതീതമായി കുഞ്ഞിമാന്‍, ജാഫര്‍, സഫീഖ് ,തുടങ്ങിയവരുടെ നേത്യത്വത്തിലാണ് യുവാക്കള്‍ ഹര്‍ത്താല്‍ ദിനത്തെ പ്രവര്‍ത്തന മികവു കൊണ്ട് നാടിന് മാതൃകയാക്കിയത്.
എം എസ് എഫ് പ്രവര്‍ത്തകരായ ശിഹാബ്, അരിബ് സെമിര്‍, അക്കും ശാഫി ,സെഹിര്‍, സൈഫു അദു, ജസിം കോമത്ത് നൗഫല്‍, എന്നിവരാണ് സന്നദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയത്. കുമരനെല്ലൂരിലെ പഴയ സൊസൈറ്റിക്ക് മുന്‍വശത്ത് കാട് പിടിച്ച് നില്‍ക്കുന്നത് മൂലം ഇരുവശത്തുമായി വരുന്ന വാഹനങ്ങള്‍ അപകടത്തില്‍പ്പെടാറുണ്ട്. കഴിഞ്ഞ ദിവസം വന്‍ അപകടം നടന്ന സ്ഥലവുമാണിത്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തിരുവനന്തപുരത്ത് സ്‌കൂൾ വിദ്യാർത്ഥികളുമായി പോയ ടെംപോ വാൻ മറിഞ്ഞു; അപകടത്തിൽ എട്ട് കുട്ടികൾക്ക് പരുക്ക്

latest
  •  17 days ago
No Image

ശ്രുതിയുടെ സർക്കാർ ജോലിക്ക് ഉത്തരവായി; നിയമനം നടത്താൻ വയനാട് കളക്ടറെ ചുമതലപ്പെടുത്തി

Kerala
  •  17 days ago
No Image

ഓപ്പറേഷൻ ഡിസിസീവ് സ്റ്റോമിൽ പങ്കെടുക്കുന്നതിനിടെ ഗുരുതരമായി പരിക്കേറ്റു; 10 വർഷം തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്ന യുഎഇ സൈനികൻ അന്തരിച്ചു

uae
  •  17 days ago
No Image

കെടിയു താത്കാലിക വിസി നിയമനം സ്റ്റേ ചെയ്യാൻ വിസമ്മതിച്ച് ഹൈക്കോടതി

Kerala
  •  17 days ago
No Image

കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനിലെ തെരുവുനായ ആക്രമണം; പേവിഷബാധയെന്ന് സംശയം

Kerala
  •  17 days ago
No Image

കൈക്കൂലി കേസിൽ മുൻ സെയിൽസ് ടാക്സ് ഓഫീസർക്ക് 7 വർഷം തടവും 1 ലക്ഷം രൂപ പിഴയും

Kerala
  •  17 days ago
No Image

ഷാഹ-ജബൽ ജെയ്‌സ് റോഡിന് സമീപം നിർമാണ പ്രവർത്തനങ്ങൾ; വാഹനം ഓടിക്കുന്നവർ ജാ​ഗ്രത പാലിക്കുക

uae
  •  17 days ago
No Image

ബാലഭാസ്‌കറിൻ്റെ ഡ്രൈവർ സ്വർണ കവർച്ച കേസിൽ പിടിയിൽ

Kerala
  •  17 days ago
No Image

സഊദിയിൽ ഭിക്ഷാടന നിരോധന നിയമപ്രകാരം രണ്ട് ഇന്ത്യക്കാർ അറസ്‌റ്റിൽ

Saudi-arabia
  •  17 days ago
No Image

1200ലധികം വിദേശ നിക്ഷേപകർക്ക് പ്രീമിയം റെസിഡൻസ് അനുവദിച്ച് സഊദി അറേബ്യ; കണക്കുകൾ പുറത്തുവിട്ട് നിക്ഷേപ മന്ത്രാലയം 

Saudi-arabia
  •  17 days ago