പാക്കത്തും കുറുവയിലും കാട്ടാന ശല്യം രൂക്ഷം
പുല്‍പ്പള്ളി: കുറുവാ, പാക്കം, ദാസനക്കര പ്രദേശങ്ങളില്‍ കാട്ടാന ശല്യം രൂക്ഷമായതോടെ പ്രദേശത്തെ നെല്‍ കര്‍ഷകര്‍ പ്രതിസന്ധിയില്‍. വിളവെടുപ്പിന് പാകമായ പാടങ്ങളില്‍ ആനകള്‍ കൂട്ടത്തോടെ ഇറങ്ങി നശിപ്പിക്കുന്നത് പതിവായതോടെ കര്‍ഷകര്‍ പ്രതിസന്ധിയിലായിരിക്കുകയാണ്. ആനയെ തുരത്തുന്നതിന് രാത്രി കാലങ്ങളില്‍ കാവല്മാടത്ത് കാവല്‍ ഉണ്ടെങ്കിലും കുറുവ വനത്തില്‍ നിന്ന് ഇറങ്ങുന്ന ആനകള്‍ നെല്‍കൃഷി നശിപ്പിക്കുന്നത് വര്‍ധിച്ചിരിക്കുകയാണ്.
കുറുവ ദ്വീപ് അടച്ചിട്ടതിനാല്‍ കുറുവ ദ്വീപിലുള്ള ആനകളാണ് നേരം ഇരുട്ട് ആകുന്നതോടെ പുഴ കടന്ന് കൃഷിയിടത്തില്‍ ഇറങ്ങുന്നത്. വൈദ്യുതി വേലിയും ട്രഞ്ചും ഉള്‍പ്പെടെ തകര്‍ന്ന് കിടക്കുന്നതാണ് ആനകള്‍ കൃഷിയിടത്തില്‍ ഇറങ്ങാന്‍ കാരണം. ഇതിന് പുറമേ കര്‍ഷകരുടെ തെങ്ങ്, കാപ്പി കമുങ്ങ്, കുരുമുളക് തുടങ്ങിയ കൃഷികളും ആനകള്‍ നശിപ്പിക്കുന്നത് പതിവായിരിക്കുവാണ്. അടിയന്തരമായി പ്രദേശത്തെ വന്യമൃഗശല്യത്തിന് പരിഹാരം കാണണമെന്നാണ് കര്‍ഷകരുടെ ആവശ്യം.
നെല്‍ കൊയ്ത്തു എടുക്കുന്നതു വരെയെങ്കിലും പാടത്തോട് ചേര്‍ന്ന പ്രദേശങ്ങളില്‍ വാച്ചര്‍മാരെ നിയമിച്ച് ആനശല്യത്തിന് പരിഹാരം കാണണമെന്നാണ് കര്‍ഷകരുടെ ആവശ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."