സിയസ്കൊ: പിന്തുണയുമായി സംഘടനകള്‍ രംഗത്ത്
കോഴിക്കോട്: ആറര പതിറ്റാണ്ടായി സേവന പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന സിയസ്കൊയ്ക്കെതിരേയുള്ള നടപടിയില്‍ വിവിധ സംഘടനകള്‍ പ്രതിഷേധവുമായി രംഗത്ത്. സിയസ്കോവിനെതിരേ നിസാര കാരണങ്ങള്‍ പറഞ്ഞ് കോര്പറേഷന് സ്വീകരിച്ചുവരുന്ന നടപടികള്‍ പിന്‍വലിക്കണമെന്ന് കേരള സ്റ്റേറ്റ് മുസ്ലിം ഓര്‍ഫനേജ് കോര്‍ഡിനേഷന്‍ കമ്മിറ്റി പ്രസിഡന്റ് ടി.കെ പരീക്കുട്ടി ഹാജിയും ജനറല്‍ സെക്രട്ടറി അഡ്വ.എം മുഹമ്മദും വാര്‍ത്താകുറിപ്പില്‍ ആവശ്യപ്പെട്ടു. സിയസ്കോക്കെതിരേയുള്ള കോര്പറേഷന് നടപടികള്‍ പുനപരിശോധിക്കണമെന്ന് എം.എസ്.എസ് സംസ്ഥാന കമ്മിറ്റി വാര്‍ത്താകുറിപ്പില്‍ അറിയിച്ചു. സിയസ്കോയുടെ കെട്ടിടം ഒഴിപ്പിച്ചെടുക്കാന്‍ ബി.ജെ.പി സഹായത്തോടെ സി.പി.എമ്മിന്റെ നേതൃത്വത്തിലുള്ള കോര്പറേഷന് ഭരണകൂടം നടത്തുന്ന നീക്കം തിരിച്ചറിയണമെന്ന് കുറ്റിച്ചിറ ശാഖ മുസ്ലിം ലീഗ് കമ്മിറ്റി ആവശ്യപ്പെട്ടു.കെ.പി അബ്ദുല്ലക്കോയ അധ്യക്ഷനായി. എസ്.വി ഉസ്മാന്‍കോയ, കെ. മൊയ്തീന്‍കോയ, സി.പി ഉസ്മാന്, പി.കെ.എം കോയ, കെ.പി സലീം, പി.ടി ലത്തീഫ്, പി.എം ഇഖ്ബാല്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."